2021ല്‍ ഇന്ത്യയുടെ വളര്‍ച്ചാ നിരക്ക് 11.5 ശതമാനത്തിലെത്തും: ഐഎംഎഫ്

indian economy

ഇന്ത്യയുടെ സമ്പദ് വ്യവസ്ഥ കൊവിഡ് പ്രതിസന്ധിയില്‍ നിന്ന് അതിവേഗം കര കയറാന്‍ സാധ്യതയെന്ന് അന്താരാഷ്ട്ര നാണ്യനിധിയുടെ (ഐഎംഎഫ്) പ്രവചനം. സാമ്പത്തിക പ്രശ്‌നങ്ങള്‍ക്ക് ഇടയിലും ഈ വര്‍ഷം ഇരട്ടയക്ക വളര്‍ച്ചയാണ് രാജ്യത്തിന് ഉണ്ടാകുക. 2021ല്‍ ഇന്ത്യയുടെ വളര്‍ച്ച 11.5 ശതമാനത്തിലെത്തുമെന്നും ഐഎംഎഫ് നിഗമനം.

ഐഎംഎഫിന്റെ പ്രവചനത്തില്‍ ഇന്ത്യയ്ക്ക് പിന്നില്‍ ചൈനയുമുണ്ട്. ഈ വര്‍ഷം ചൈനയ്ക്ക് 8.1 ശതമാനം വളര്‍ച്ചയാണ് ജിഡിപിയില്‍ പ്രവചിക്കുന്നത്. മലേഷ്യ 7%, തുര്‍ക്കി 6%, സ്പെയിന്‍ 5.9%, ഫ്രാന്‍സ് 5.5%, യുഎസ് 5.1% എന്നിങ്ങനെയാണ് ഏജന്‍സി വളര്‍ച്ച നിരക്ക് പ്രവചിക്കുന്നത്.

Read Also : കൊവിഡ് വ്യാപനവും എണ്ണവിലത്തകർച്ചയും അറബ് രാഷ്ട്രങ്ങളുടെ സമ്പദ് വ്യവസ്ഥയിൽ 12 ശതമാനം ഇടിവുണ്ടാക്കും; ഐഎംഎഫ്

2020ല്‍ ഇന്ത്യയുടെ ജിഡിപി എട്ട് ശതമാനമായിരുന്നു. എന്നാല്‍ വളര്‍ച്ച നിരക്ക് പ്രതീക്ഷിച്ചിരുന്നത് 10.3 ശതമാനവുമായിരുന്നു. എന്നാല്‍ ഇപ്പോള്‍ ഐഎംഎഫിന്റെ പ്രവചനം ഇന്ത്യന്‍ വിപണിക്ക് കരുത്ത് നല്‍കുന്നതാണ്. കൊവിഡ് വാക്‌സിന്‍ വിതരണവും വാക്‌സിന്‍ കയറ്റുമതിയും അടക്കമുള്ള കാര്യങ്ങള്‍ വീക്ഷിച്ചാണ് ഏജന്‍സി തങ്ങളുടെ പ്രവചനം പുറത്തുവിട്ടിരിക്കുന്നത്.

Story Highlights – imf, economy

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News

🔥 സമൂഹ മാധ്യമങ്ങളിൽ തരം​ഗം സൃഷ്ടിച്ച വൈറൽ വ്ലോ​ഗർമാരെ തേടി ട്വന്റിഫോറിന്റെ സോഷ്യൽ മീഡിയ അവാർഡ്. ഇഷ്ട വ്ലോ​ഗർമാരെ പ്രേക്ഷകർക്ക് തെരഞ്ഞെടുക്കാം.

വോട്ട് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

Top