ഓരോ ഇന്ത്യക്കാരന്റേയും ആത്മാവ് വേദനിച്ച ദിനം; ഉത്തരവാദി കേന്ദ്രം: കെ. സി വേണു​ഗോപാൽ

കർഷക റാലിയെ അടിച്ചമർ‌ത്തിയ ഡൽഹി പൊലീസ് നടപടിയെ വിമർശിച്ച് കെ. സി വേണു​ഗോപാൽ. ഓരോ ഇന്ത്യക്കാരന്റേയും ആത്മാവ് വേദനിച്ച ദിനമാണ് ഇന്നെന്ന് കെ. സി വേണു​ഗോപാൽ പറഞ്ഞു. കർഷകർക്കെതിരെ നടന്ന ആക്രമണങ്ങൾക്ക് കേന്ദ്രസർക്കാർ മാത്രമാണ് ഉത്തരവാദി. പാർലമെന്റിൽ വിഷയം ഉന്നയിക്കുമെന്നും കെ. സി വേണു​ഗോപാൽ പറഞ്ഞു.

ജയ് ജവാൻ, ജയ് കിസാൻ എന്ന മുദ്രാവാക്യം മുഴങ്ങുന്ന രാജ്യത്ത് റിപ്പബ്ലിക് ദിനത്തിൽ കർഷകർക്ക് കൊടുക്കേണ്ട സമ്മാനമാണോ ഇതെന്ന് വേണു​ഗോപാൽ ചോദിച്ചു. ലോകത്തിന്റെ മുന്നിൽ രാജ്യം നാണംകെട്ടു. ഇനിയെങ്കിലും നടപടി സ്വീകരിക്കാൻ കേന്ദ്രസർക്കാർ തയ്യാറാകണം. വിവാദ നിയമങ്ങൾ കേന്ദ്രസർക്കാർ പിൻവലിക്കണം. കർഷകർക്ക് നീതി ലഭിക്കണമെന്നും കെ. സി വേണു​ഗോപാൽ കൂട്ടിച്ചേർത്തു.

Story Highlights – Farmers protest

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top