രാജ്ഭവന് മുന്നിൽ നടത്തിയ യൂത്ത് കോൺ​ഗ്രസ് മാർച്ച്; പ്രവർത്തകർക്ക് കോടതി ജാമ്യം അനുവദിച്ചത് സർക്കാരിനേറ്റ തിരിച്ചടിയെന്ന് രമേശ് ചെന്നിത്തല

ramesh chennithala confirmed covid

കർഷകർക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച് രാജ്ഭവനിലേയ്ക്ക് മാർച്ച് നടത്തിയ യൂത്ത് കോൺ​ഗ്രസ് പ്രവർത്തകരെ ജയിലിൽ അടക്കാൻ ശ്രമിച്ചതിലൂടെ സർക്കാരിൻ്റെയും സിപിഐഎമ്മിൻ്റെയും ഒത്തുകളി വ്യക്തമായെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. സമാധാനപരമായി സമരം ചെയ്ത പ്രവർത്തകരെ കള്ളക്കേസ് ചുമത്തി ജയിലിൽ അടക്കാനാണ് പൊലീസ് ശ്രമിച്ചതെന്നും രമേശ് ചെന്നിത്തല പറഞ്ഞു.

പ്രവർത്തകർ സഞ്ചരിച്ച വാഹനങ്ങൾ പോലും കസ്റ്റഡിയിൽ എടുത്ത വിചിത്രമായ നടപടിയാണ് പൊലീസിൻ്റെ ഭാഗത്ത് നിന്ന് ഉണ്ടായത്. കർഷക സമരത്തിൻ്റെ പേരിൽ മുതലക്കണ്ണീർ പൊഴിക്കുന്ന സർക്കാരിൻ്റെയും സിപിഐഎമ്മിന്റെയും ഇരട്ട മുഖമാണു പുറത്ത് വന്നിരിക്കുന്നത്. ഇത് ആരെ സഹായിക്കാനാണെന്ന് എല്ലാവർക്കും അറിയാം. പ്രവർത്തകർക്ക് കോടതിയിൽ ജാമ്യം ലഭിച്ചത് സർക്കാരിനേറ്റ തിരിച്ചടിയെന്നും രമേശ് ചെന്നിത്തല പറഞ്ഞു.

Story Highlights – ramesh chennithala

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News

🔥 സമൂഹ മാധ്യമങ്ങളിൽ തരം​ഗം സൃഷ്ടിച്ച വൈറൽ വ്ലോ​ഗർമാരെ തേടി ട്വന്റിഫോറിന്റെ സോഷ്യൽ മീഡിയ അവാർഡ്. ഇഷ്ട വ്ലോ​ഗർമാരെ പ്രേക്ഷകർക്ക് തെരഞ്ഞെടുക്കാം.

വോട്ട് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

Top