റിപ്പബ്ലിക് ദിനാഘോഷത്തില്‍ രാജ്യം; കരുത്ത് തെളിയിച്ച് പരേഡ്

എഴുപത്തിരണ്ടാം റിപ്പബ്ലിക് ദിനാഘോഷം രാജ്യത്ത് പുരോഗമിക്കുകയാണ്. പ്രധാനമന്ത്രി നരേന്ദ്ര മോദി യുദ്ധസ്മാരകത്തില്‍ സൈനികര്‍ക്ക് ആദരമര്‍പ്പിച്ച് പുഷ്പാഞ്ജലി അര്‍പ്പിച്ചു. പ്രതിരോധമന്ത്രി രാജ്‌നാഥ് സിഗും പ്രധാനമന്ത്രിക്കൊപ്പമുണ്ടായിരുന്നു. തുടര്‍ന്ന് പ്രധാനമന്ത്രി രാജ്പഥില്‍ എത്തിച്ചേര്‍ന്നു. പിന്നാലെ രാഷ്ട്രപതിയും എത്തി. തുടര്‍ന്ന് ആരംഭിച്ച പരേഡില്‍ രാഷ്ട്രപതി സല്യൂട്ട് സ്വീകരിച്ചു.

ലെഫ്റ്റന്റ് ജനറല്‍ വിജയ് കുമാര്‍ മിശ്രയാണ് ഇത്തവണത്തെ റിപ്പബ്ലിക് ദിന പരേഡ് നയിച്ചത്. രാജ്യത്തിന്റെ സൈനിക ശക്തി തെളിയിക്കുന്നതായിരുന്നു പരേഡ്. രാജ്യത്തെ ആദ്യ വനിതാ ഫൈറ്റര്‍ പൈലറ്റ് ഭാവന കാന്തും ബംഗ്ലാദേസ് സായുധ നേനയുടെ സംഘവും പരേഡില്‍ പങ്കെടുത്തു.

അരനൂറ്റാണ്ടിനിടെ ആദ്യമായാണ് വിശിഷ്ടാതിഥി ഇല്ലാതെ റിപ്പബ്ലിക് ദിന ആഘോഷം നടക്കുന്നത് കൊവിഡ് പശ്ചാത്തലത്തില്‍ പരേഡിന്റെ ദൈര്‍ഘ്യവും കാണികളുടെ എണ്ണവും കുറച്ചിരുന്നു. മുന്‍വര്‍ഷങ്ങളില്‍ ചെങ്കോട്ടവരെ മാര്‍ച്ച് ചെയ്തിരുന്ന പരേഡ് ഇക്കുറി നാഷണല്‍ സ്റ്റേഡിയത്തില്‍ അവസാനിക്കും. കേന്ദ്രഭരണപ്രദേശമായ ലഡാക്ക് ആദ്യമായി പങ്കെടുക്കുന്നതാണ് ഇത്തവണത്തെ റിപ്പബ്ലിക് ദിന പരേഡിന്റെ പ്രത്യേകതകളിലൊന്ന്.

Story Highlights – republic day parade

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top