ഡൽഹി പ്രക്ഷോഭത്തിന് ഉത്തരവാദി മോദി സർക്കാർ; പ്രശ്നപരിഹാരം കാർഷിക നിയമം പിൻവലിക്കലെന്ന് സീതാറാം യെച്ചൂരി


റിപ്പബ്ലിക് ദിനത്തിൽ ഡൽഹിയിൽ കർഷകരും പൊലീസും ഏറ്റുമുട്ടിയ സംഭവത്തിൽ പ്രതികരിച്ച് സിപിഐഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി. സ്ഥിതി ഇത്രയും മോശമാകാൻ കാരണം മോദി സർക്കാരാണെന്ന് സീതാറാം യെച്ചൂരി പറഞ്ഞു.

കൊടിയ തണുപ്പിലും കർഷകർ കഴിഞ്ഞ 60 ദിവസത്തിലധികമായി സമാധാനപരമായി പ്രതിഷേധിക്കുകയായിരുന്നു. നൂറോളം കർഷകർ മരിച്ചുവീണിട്ടും ഡൽഹിയിലേക്ക്​ വരാൻ അവരെ അനുവദിച്ചില്ല. കാർഷിക നിയമം പിൻവലിക്കൽ മാത്രമാണ് പ്രശ്നപരിഹാരമെന്നും സീതാറാം യെച്ചൂരി പറഞ്ഞു.

അക്രമം ഒന്നിനും പരിഹാരവും സ്വീകാര്യവുമല്ല. അവകാശങ്ങൾക്ക്​ വേണ്ടി വാദിക്കുന്നവരെ ബി.ജെ.പി ട്രോളുകൾ ഇറക്കി പരിഹസിക്കുകയാണ്. മന്ത്രിമാർ വന്യമായ ആരോപണങ്ങൾ പറയുന്നു, കോടതിയിൽ യാതൊരു അടിസ്ഥാനവുമില്ലാതെ നിയമ ഉദ്യോഗസ്ഥർ അവകാശവാദങ്ങളുന്നയിക്കുന്നു. ഇതൊന്നും കർഷകരുടെ ന്യായമായ ആവശ്യങ്ങൾ കൈകാര്യം ​ചെയ്യുന്നതിനുള്ള മാർഗമല്ലെന്നും യെച്ചൂരി കൂട്ടിച്ചേർത്തു.

Story Highlights – Farmers protest, sitaram yechoori

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top