Advertisement

‘ലക്ഷക്കണക്കിന് കർഷകരെ എനിക്കെങ്ങനെ സ്വാധീനിക്കാൻ കഴിയും?’; വിവാദങ്ങളിൽ പ്രതികരിച്ച് ദീപ് സിദ്ദു

January 27, 2021
Google News 2 minutes Read
instigate farmers Deep Sidhu

ചെങ്കോട്ടയിൽ പതാക ഉയർത്തിയതുമായി ബന്ധപ്പെട്ട വിവാദങ്ങളിൽ പ്രതികരിച്ച് നടൻ ദീപ് സിദ്ദു. ലക്ഷക്കണക്കിന് കർഷകരെ തനിക്കെങ്ങനെ സ്വാധീനിക്കാൻ കഴിയുമെന്ന് സിദ്ദു ചോദിച്ചു. തൻ്റെ ഫേസ്ബുക്ക് പേജിൽ പോസ്റ്റ് ചെയ്ത വിഡിയോയിലൂടെയാണ് സിദ്ദു താൻ ഇക്കാര്യത്തിൽ നിരപരാധിയാണെന്ന് അവകാശപ്പെട്ടത്. ചെങ്കോട്ടയിൽ പതാക ഉയർത്തിയത് ദീപ് സിദ്ദുവിൻ്റെ നേതൃത്വത്തിലുള്ള സംഘമാണെന്നാണ് കർഷക സംഘടനകൾ പ്രതികരിച്ചത്.

അതേസമയം, ചെങ്കോട്ടയിൽ ഉയർത്തിയത് നിഷാൻ സാഹിബ് പതാകയാണെന്ന് സിദ്ദു അവകാശപ്പെട്ടിരുന്നു. മുൻകൂട്ടി തീരുമാനിച്ച പരിപാടി ആയിരുന്നില്ലെന്നും അതിന് ഒരു വർഗീയ മാനം നൽകേണ്ടതില്ലെന്നും അദ്ദേഹം പിടിഐയോട് പ്രതികരിച്ചു. നാനാത്വത്തിൽ ഏകത്വത്തെയാണ് നിഷാൻ സാഹിബ് പതാക പ്രതിനിധീകരിക്കുന്നത്. കിസാൻ മസ്ദൂർ ഏക്തയുടെ മുദ്രാവാക്യങ്ങളാണ് തങ്ങൾ മുഴക്കിയതെന്നും അദ്ദേഹം പിടിഐയോട് പ്രതികരിച്ചു.

Read Also : ഡൽഹി മെട്രോ പ്രവർത്തനം പുനരാരംഭിച്ചു; ചെങ്കോട്ടയിൽ സുരക്ഷ ശക്തമാക്കി

ദീപ് സിദ്ദുവും ബിജെപിയുമായി ബന്ധമുണ്ടെന്നാണ് ആരോപണം. മുതിർന്ന അഭിഭാഷകൻ പ്രശാന്ത് ഭൂഷൺ ആണ് ചില ചിത്രങ്ങൾ സഹിതം സിദ്ദുവിനെതിരെ രംഗത്തെത്തിയത്. ബിജെപി ബന്ധം തെളിയിക്കുന്നത് എന്നവകാശപ്പെട്ടുകൊണ്ട് ചില ചിത്രങ്ങളും അദ്ദേഹം തൻ്റെ ട്വിറ്റർ ഹാൻഡിലിലൂടെ പുറത്തുവിട്ടു. പ്രധാനമന്ത്രി നരേന്ദ്രമോദി, ആഭ്യന്തര മന്ത്രി അമിത് ഷാ എന്നിവർക്കൊപ്പം ദീപ് സിദ്ദു നിൽക്കുന്ന ചിത്രങ്ങളാണ് പ്രശാന്ത് ഭൂഷൺ ട്വീറ്റ് ചെയ്തത്. ചെങ്കോട്ടയിലെ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകിയതും സിഖ് പതാക ഉയർത്തിയതും സിദ്ദുവിൻ്റെ നേതൃത്വത്തിലാണെന്ന അടിക്കുറിപ്പോടെയായിരുന്നു അദ്ദേഹത്തിൻ്റെ ട്വീറ്റ്.

Story Highlights – How can I instigate lakhs of farmers?: Says Actor Deep Sidhu

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here