Advertisement

ഐപിഎൽ ലേലം ഫെബ്രുവരി 18ന് ചെന്നൈയിൽ

January 27, 2021
Google News 2 minutes Read
IPL auction February Chennai

വരുന്ന സീസണു മുന്നോടിയായുള്ള ഐപിഎൽ ലേലം ഫെബ്രുവരി 18ന് ചെന്നൈയിൽ വച്ച് നടക്കും. ഇന്ത്യൻ പ്രീമിയർ ലീഗ് തങ്ങളുടെ ട്വിറ്റർ അക്കൗണ്ടിലൂടെയാണ് തീയതിയും ദിവസവും അറിയിച്ചത്. ലേലത്തിനു മുന്നോടിയായി ഫ്രാഞ്ചൈസികൾ വിവിധ താരങ്ങളെ റിലീസ് ചെയ്തിരുന്നു. അടുത്ത സീസൺ ഐപിഎൽ ഇന്ത്യയിൽ വച്ച് തന്നെ നടത്തുമെന്നാണ് ബിസിസിഐ അറിയിച്ചിരിക്കുന്നത്.

Read Also : മാക്സ്‌വലിന് ആരെങ്കിലും 10 കോടി രൂപ നൽകിയാൽ അവരുടെ തലയിൽ കല്ലാണ്: സ്കോട്ട് സ്റ്റൈറിസ്

അതേസമയം, രാജസ്ഥാൻ റോയൽസ് തങ്ങളുടെ ടീമിൻ്റെ ഡയറക്ടർ ഓഫ് ക്രിക്കറ്റ് ആയി മുൻ ശ്രീലങ്കൻ വിക്കറ്റ് കീപ്പർ കുമാർ സംഗക്കാരയെ നിയമിച്ചിരുന്നു. 2021 ഐപിഎൽ ലേലത്തിനു മുന്നോടിയായി താരങ്ങളെ റിലീസ് ചെയ്തപ്പോൾ തന്നെ ടീം ഉടമ മനോജ് ബദാലെ ഇക്കാര്യം അറിയിച്ചിരുന്നു. പുതിയ റോൾ വളരെ ആകാംക്ഷയോടെ കാത്തിരിക്കുകയാണെന്ന് സംഗ പ്രതികരിച്ചു.

മലയാളി താരം സഞ്ജു സാംസണെ രാജസ്ഥാൻ ക്യാപ്റ്റനായി നിയമിച്ചിരുന്നു. കഴിഞ്ഞ സീസണിൽ തങ്ങളെ നയിച്ച ഓസീസ് താരം സ്റ്റീവ് സ്മിത്തിനെ റിലീസ് ചെയ്താണ് രാജസ്ഥാൻ സഞ്ജുവിന് ക്യാപ്റ്റൻ സ്ഥാനം നൽകിയത്. കോർ ഗ്രൂപ്പ് രാജസ്ഥാൻ അങ്ങനെ തന്നെ നിലനിർത്തിയിട്ടുണ്ട്. ബെൻ സ്റ്റോക്സ്, ജോസ് ബട്‌ലർ, റിയൻ പരഗ്, രാഹുൽ തെവാട്ടിയ തുടങ്ങിയ താരങ്ങൾ ടീമിലുണ്ട്. സ്മിത്തിനൊപ്പം ഒഷേൻ തോമസ്, ടോം കറൻ, അങ്കിത് രാജ്പൂത്, ആകാശ് സിംഗ്, അനിരുദ്ധ ജോഷി, ശശാങ്ക് സിംഗ്, വരുൺ ആരോൺ എന്നിവരെയും രാജസ്ഥാൻ റിലീസ് ചെയ്തു.

Story Highlights – IPL auction on February 18 in Chennai

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here