കെവിൻ വധക്കേസ് പ്രതി ടിറ്റോയുടെയും മറ്റ് മൂന്ന് തടവുകാരുടെയും ഹർജികൾ ഇന്ന് വീണ്ടും പരിഗണിക്കും

petitions accused Kevin murder

ജയിലിൽ മർദ്ദനമേറ്റെന്നു ചൂണ്ടിക്കാട്ടി കെവിൻ വധക്കേസ് പ്രതി ടിറ്റോ ജെറോമിന്റെയും മറ്റ് മൂന്ന് തടവുകാരുടെയും രക്ഷിതാക്കൾ നൽകിയ ഹർജികൾ ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും. ടിറ്റോ ജെറോമിനു പുറമെ ശ്യാം ശിവൻ, ഉണ്ണിക്കുട്ടൻ, ഷിനു എന്നിവരും മർദ്ദനമേറ്റുവെന്ന മൊഴി നൽകിയതായി ജില്ലാ ലീഗൽ സർവീസസ് അതോറിറ്റി കോടതിയ്ക്ക് റിപ്പോർട്ട് നൽകിയിരുന്നു.
ഇതിന്റെ അടിസ്ഥാനത്തിൽ തടവുകാരെ കാണാൻ കഴിഞ്ഞയാഴ്ച്ച രക്ഷിതാക്കൾക്ക് കോടതി അനുമതിയും നൽകിയിരുന്നു.
കൂടാതെ ആരോപണവിധേയരായ ഉദ്യോഗസ്ഥർക്കെതിരെ നടപടി എടുത്തതായി ജയിൽ വകുപ്പും റിപോർട്ട് നൽകിയിട്ടുണ്ട്.

Story Highlights – petitions of accused in the Kevin murder case will be reconsidered today

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top