ടി-10 ലീഗ് ഈ മാസം 28 ന് ആരംഭിക്കും

t-10 league starts january

കുട്ടി ക്രിക്കറ്റിൻ്റെ ഏറ്റവും പരിഷ്കരിച്ച രൂപമായ ടി-10 ലീഗ് ഈ മാസം 28ന് ആരംഭിക്കും. അബുദാബിയിലാണ് മത്സരങ്ങൾ നടക്കുക. 10 ദിവസങ്ങൾ കൊണ്ട് 29 മത്സരങ്ങളാണ് ലീഗിൽ ഉണ്ടാവുക. 8 ടീമുകളാണ് ലീഗിൽ ഉള്ളത്. ലീഗിൻ്റെ നാലാം സീസണാണ് ഈ മാസം ആരംഭിക്കുക. അബുദാബിയിലെ ഷെയ്ഖ് സായിദ് സ്റ്റേഡിയത്തിലാണ് മത്സരങ്ങൾ.

കീറോൺ പൊള്ളാർഡ്, സുനിൽ നരേൻ, ഇമ്രാൻ താഹിർ, ഡ്വെയിൻ ബ്രാവോ, മുഹമ്മദ് ഹഫീസ്, ക്രിസ് ഗെയിൽ, ഷാഹിദ് അഫ്രീദി തുടങ്ങി ഒട്ടേറെ മികച്ച താരങ്ങളാണ് ലീഗിൽ അണിനിരക്കുക. ഒരു ടീമിന് 10 ഓവർ വച്ച് 90 മിനിട്ടുകളാണ് ഒരു മത്സരത്തിൻ്റെ ദൈർഘ്യം. റൗണ്ട് റോബിൻ ഫോർമാറ്റിലാവും മത്സരങ്ങൾ. സെമിഫൈനലുകളും ഫൈനലും ഉണ്ടാവും. ഒരു ബൗളർക്ക് പരമാവധി ലഭിക്കുക 2 ഓവറുകളാണ്. മൂന്ന് ഓവറാണ് പവർപ്ലേ.

8 ടീമുകളെ നാല് ടീമുകൾ വീതമുള്ള രണ്ട് ഗ്രൂപ്പുകളായി തിരിച്ചിരിക്കുകയാണ്. മറാത്ത അറേബ്യൻസ്, ബംഗ്ല ടൈഗേഴ്സ്, ഡൽഹി ബുൾസ്, നോർത്തേൺ വാരിയേഴ്സ്, ഡെക്കാൺ ഗ്ലാഡിയേറ്റേഴ്സ്, ക്വലാൻഡേഴ്സ്, ടീം അബുദാബി, പൂനെ ഡെവിൾസ് എന്നിങ്ങനെയാണ് 8 ടീമുകൾ.

Story Highlights – t-10 league starts from january 28th

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top