മാസ്റ്റർ ഈ മാസം 29ന് ആമസോൺ പ്രൈമിൽ

Vijay Master Amazon Prime

ലോകേഷ് കനഗരാജിൻ്റെ സംവിധാനത്തിൽ വിജയും വിജയ് സേതുപതിയും പ്രധാന വേഷങ്ങളിലെത്തിയ മാസ്റ്റർ ഈ മാസം 29ന് ആമസോൺ പ്രൈമിൽ റിലീസാവും. റിലീസ് ട്രെയിലർ ആമസോൺ പ്രൈം പുറത്തുവിട്ടിട്ടുണ്ട്. റിലീസ് ചെയ്ത് 17 ദിവസങ്ങൾക്കു ശേഷമാണ് ചിത്രം ഓടിടി റിലീസിനെത്തുന്നത്.

പൊങ്കൽ റിലീസ് ആയി ജനുവരി 13–നാണ് മാസ്റ്റർ തിയറ്ററുകളിലെത്തിയത്. കൊവിഡിനെ തുടർന്ന് അടച്ചിട്ട തീയറ്ററുകൾ തുറന്നത് മാസ്റ്റർ പ്രദർശനത്തോടെയാണ്. കേരളത്തിൽ ഉൾപ്പെടെ മികച്ച വരവേല്പാണ് ചിത്രത്തിനു ലഭിച്ചത്. റീലീസായി ദിവസങ്ങൾക്കുള്ളിൽ 100 കോടി ക്ലബിലെത്തിയ ചിത്രം ഇപ്പോൾ 220 കോടി രൂപ ആഗോളതലത്തിൽ നേടിയെന്നാണ് റിപ്പോർട്ടുകൾ.

മാളവിക മോഹനാണ് ചിത്രത്തിലെ നായിക. അർജുൻ ദാസ്, ആന്ദ്രേ ജെറമിയ, നാസർ തുടങ്ങി നീണ്ട ഒരു താരനിര തന്നെ ചിത്രത്തിലുണ്ട്. അനിരുദ്ധാണ് സംഗീതം.

Story Highlights – Vijay-starrer Master to premiere on Amazon Prime Video on January 29

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top