ആംആദ്മി പാര്‍ട്ടിയുടെ ദേശീയ എക്‌സിക്യൂട്ടിവ് യോഗം ഇന്ന്

ആംആദ്മി പാര്‍ട്ടിയുടെ ഭരണഘടന ഭേദഗതി ചെയ്യാനുള്ള ദേശീയ എക്‌സിക്യൂട്ടിവ് യോഗം ഇന്ന് നടക്കും. ഒരാള്‍ക്ക് രണ്ട് തവണയില്‍ അധികം ഒരെ സ്ഥാനത്ത് തുടരാനാകില്ല എന്ന വ്യവസ്ഥയില്‍ അടക്കമാകും ഭേദഗതി ചെയ്യുക. നിലവിലുള്ള കണ്‍വീനര്‍ അരവിന്ദ് കെജ്‌രിവാള്‍ കണ്‍വീനര്‍ പദവിയില്‍ രണ്ട് തവണ തികച്ച സാഹചര്യത്തിലാണ് അടിയന്തിര യോഗം.
മികച്ച പ്രകടനവും പരാതികളും ഉണ്ടാകാത്ത സാഹചര്യത്തില്‍ കൂടുതല്‍ തവണ ഒരാളെ അതേസ്ഥാനത്ത് തുടരാന്‍ അനുവദിക്കാം എന്നാകും വ്യവസ്ഥ ഭേദഗതി ചെയ്യുക. ഒരു കുടുംബത്തില്‍ നിന്ന് ഒന്നിലധികം ആളുകള്‍ക്ക് പാര്‍ട്ടി സ്ഥാനമാനങ്ങള്‍ സാധ്യമല്ലെന്ന വ്യവസ്ഥയും ആംആദ്മി പാര്‍ട്ടി ഭേദഗതി ചെയ്യും. ഡല്‍ഹിയിലെ കലിസ്റ്റ റിസോര്‍ട്ടിലാകും യോഗം നടക്കുക.
Story Highlights – Aam Aadmi Party National Executive Meeting Today
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here