താൻ ചെയ്ത രാജ്യദ്രോഹക്കുറ്റം എന്താണെന്ന് മനസിലാകുന്നില്ല : വിനോദ് കെ ജോസ് ട്വന്റിഫോറിനോട്

caravan vinod response on sedition case

താൻ ചെയ്ത രാജ്യദ്രോഹക്കുറ്റം എന്താണെന്ന് മനസിലാകുന്നില്ലെന്ന് കാരവാൻ എക്സിക്യൂട്ടിവ് എഡിറ്റർ വിനോദ്.കെ.ജോസ്. ഉത്തർ പ്രദേശ് പൊലീസ് രാജ്യദ്രോഹക്കുറ്റം ചുമത്തിയ മാധ്യമ പ്രവർത്തകരിൽ ഒരാളാണ് വിനോദ്.

സർക്കാർ പക്ഷത്ത് നിന്ന് സംസാരിക്കുന്ന മാധ്യമങ്ങളെ മാത്രം അനുവദിക്കുന്ന തരത്തിലുള്ള സമീപനവും അധികൃതരുടെ ഭാ​ഗത്ത് നിന്നുണ്ടായി. 26ന് നടന്ന സംഭവം ഇം​ഗ്ലീഷ് കാരവാനും, ഹിന്ദി കാരവാനും റിപ്പോർട്ട് ചെയ്തിരുന്നു. ഏത് വാർത്തയ്ക്കാണ് നിലവിൽ രാജ്യദ്രോഹ കുറ്റം ചുമത്തിയിരിക്കുന്നതെന്ന കാര്യത്തിൽ വ്യക്തതയില്ല. കർഷകൻ മരിച്ച സമയത്ത് കാരവാന്റെ മാധ്യമപ്രവർത്തകർ അടുത്തുണ്ടായിരുന്നു. ആന്ധ്രാ സ്കൂളിന്റെ പിറകിൽ നിന്ന് കർഷകന് വെടി കൊണ്ടിരുന്നുവെന്നായിരുന്നു കാരവാന്റെ റിപ്പോർട്ട്. സംഭവത്തെ കുറിച്ച് പൊലീസിനോട് ചോദിച്ചുവെങ്കിലും മറുപടി ലഭിച്ചിരുന്നില്ല. കർഷകന്റെ കുടുംബാം​ഗങ്ങളും മരണകാരണം ഇതാണെന്ന് പറഞ്ഞിരുന്നു- വിനോദ് ട്വന്റിഫോറിനോട് പറഞ്ഞത് ഇങ്ങനെ.

അർപീത് മിശ്രയെന്ന നോയിഡ സ്വദേശിയാണ് വിനോദിനെതിരെ കേസ് നൽകിയിരിക്കുന്നതെന്നാണ് റിപ്പോർട്ട്.

Story Highlights – caravan vinod response on sedition case

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top