കേരളത്തിലെയും മഹാരാഷ്ട്രയിലെയും കൊവിഡ് സാഹചര്യത്തില്‍ ആശങ്കയറിയിച്ച് കേന്ദ്രം

കേരളത്തിലെയും മഹാരാഷ്ട്രയിലെയും കൊവിഡ് സാഹചര്യത്തില്‍ ആശങ്കയറിയിച്ച് കേന്ദ്ര ആരോഗ്യമന്ത്രി ഡോക്ടര്‍ ഹര്‍ഷ് വര്‍ധന്‍. രാജ്യത്ത് പ്രതിദിനം കൊവിഡ് കേസുകളില്‍ 70 ശതമാനവും റിപ്പോര്‍ട്ട് ചെയ്യുന്നത് കേരളത്തിലും മഹാരാഷ്ട്രയിലുമാണ്. രാജ്യത്ത് ജനിതകമാറ്റം വന്ന കൊവിഡ് ബാധിതരുടെ എണ്ണം 153 ആയെന്നും ആരോഗ്യ മന്ത്രി അറിയിച്ചു.

അതേസമയം, രാജ്യത്ത് 24 മണിക്കൂറിനിടെ 11,666 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. ഇതോടെ രാജ്യത്തെ ആകെ കൊവിഡ് ബാധിതരുടെ എണ്ണം 1,07,01,193 ആയി. 14,301 പേര് ഇരുപത്തിനാല് മണിക്കൂറിനിടെ രോഗമുക്തി നേടി. ഇതോടെ ആകെ രോഗമുക്തരുടെ എണ്ണം 1,03,73,606 ആയി.

123 മരണമാണ് 24 മണിക്കൂറിനിടെ റിപ്പോര്‍ട്ട് ചെയ്തത്. ഇതോടെ ആകെ രാജ്യത്തെ ആകെ കൊവിഡ് മരണം 1,53,847 ആയി.

Story Highlights – Center expresses concern over covid situation in Kerala and Maharashtra

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top