കർഷക സമരത്തിനെതിരായ നിലപാട് ശക്തമാക്കി കേന്ദ്ര-സംസ്ഥാന സർക്കാരുകൾ

പാർലമെന്റ് മാർച്ചിൽ നിന്നും കർഷക സംഘടനകൾ പിന്മറിയതിന് പിന്നാലെ കർഷക സമരത്തിനെതിരായ നിലപാട് ശക്തമാക്കി കേന്ദ്ര-സംസ്ഥാന സർക്കാരുകൾ. സമരവേദിയിൽ നിന്ന് രണ്ട് ദിവസത്തിനകം ഒഴിഞ്ഞ് പോകണമെന്ന് സംഘടനാ നേതാക്കളോട് ജില്ലാ കളക്ടർമാർ ആവശ്യപ്പെട്ട് തുടങ്ങി. കർഷകരോട് സർക്കാരിന് പിടിവാശിയില്ലെന്നും അവരെ ദുരുപയോഗിയ്ക്കാൻ ചിലർ ശ്രമിയ്ക്കുകയാണെന്നും കേന്ദ്രമന്ത്രി പ്രകാശ് ജാവദേക്കർ പറഞ്ഞു. ട്രാക്ടർ സമരവുമായി ബന്ധപ്പെട്ട് ചെങ്കോട്ടയിൽ പതാക ഉയർത്തിയ ദീപ് സിദ്ദുവിന്റെ പേര് ഡൽഹി പോലിസ് എഫ്.ഐ.ആറിൽ ഉൾപ്പെടുത്തി.
കർഷക സമരത്തിന്റെ പര്യവസാനം ബലപ്രയോഗത്തിലൂടെ ആയേക്കാം എന്ന സൂചനയാണ് ഇപ്പോഴത്തെ കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ നടപടികൾ നൽകുന്നത്. സമരക്കാർ തമ്പടിച്ചിരിയ്ക്കുന്ന ഇടങ്ങളിൽ ഇന്നലെ രാത്രിമുതൽ വൈദ്യുതി വിഛേദിച്ചു. ഗാസിപൂരിൽ വൈദ്യുതി പുനസ്ഥാപിയ്ക്കണം എന്നാവശ്യപ്പെട്ട് ജില്ലാ കളക്ടറെ ബന്ധപ്പെട്ട സംഘടനകളോട് രണ്ട് ദിവസ്സത്തിനകം ഒഴിഞ്ഞ് പോകണമെന്ന് കളക്ടർ ആവശ്യപ്പെട്ടിട്ടുണ്ട്. ഇപ്പോൾ ബലപ്രയോഗത്തിലൂടെ ഒഴിപ്പിയ്ക്കുന്നില്ലെന്നും രണ്ട് ദിവസ്സത്തിനകം സമര മേഖല ഒഴിയണമെന്നും ഗാസിയാബാദ് ജില്ലാ കളക്ടർ ആവശ്യപ്പെട്ടതായി കെകെ രാകേഷ് എംപി സ്ഥിതികരിച്ചു. ബല പ്രയോഗത്തിലൂടെ ഒഴിപ്പിയ്ക്കാൻ ശ്രമം ഉണ്ടായാൽ ചെറുക്കും എന്ന സൂചന ആണ് കർഷക സംഘടനകളിൽ ചിലത് നൽകുന്നത്.
Read Also : ചെങ്കോട്ട സംഭവത്തില്‍ അന്വേഷണം വേണമെന്ന ആവശ്യം ശക്തമാക്കി കര്‍ഷക സംഘടനകള്‍
ഇന്നലെ കർഷക സംഘടനകൾ പ്രഖ്യാപിച്ചിരുന്ന പാർലമെന്റ് മാർച്ച് ഉപേക്ഷിച്ചിരുന്നു. ഇന്ന് പുതിയ സാഹചര്യങ്ങൾ കേന്ദ്ര ആഭ്യന്തരമന്ത്രിയുടെ നേതൃത്വത്തിലുള്ള സംഘം വീണ്ടും വിലയിരുത്തും.
അതേസമയം, ട്രാക്ടർ റാലിയുമായി ബന്ധപ്പെട്ട അക്രമസംഭവങ്ങളിലെ അന്വേഷണം പൊലീസ് ഊർജ്ജിതമാക്കി. ബിജെപി പ്രപർത്തകനെന്ന് കർഷക സംഘടനകൾ ആരോപിച്ച ദീപ് സിദ്ദു അടക്കമുള്ളവരുടെ പേരും എഫ്ഐആറിൽ പൊലീസ് ഉൾപ്പെടുത്തിയിട്ടുണ്ട്. ഡൽഹിയിൽ ഇനി നിയമം കൈയ്യിലെടുക്കാനോ അക്രമം നടത്താനോ ആരെയും അനുവദിയ്ക്കില്ലെന് പൊലീസ് കമ്മിഷണർ അറിയിച്ചു. രക്തസാക്ഷി ദിനമായ ജനുവരി 30 ന് പ്രഖ്യാപിച്ച നിരാഹാര സത്യാഗ്രഹത്തിൽ നിന്ന് മാറ്റമില്ലെന്ന് കർഷക സംഘടനകളും വ്യക്തമാക്കി.
Story Highlights – Central and State Governments have strengthened their stand against farmers protest
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here