കൊവിഡ് പരിശോധനാ ഫലം; കൊല്ലം ഏരൂരില്‍ ആരോഗ്യ വകുപ്പിനെതിരെ ഗുരുതര ആരോപണവുമായി പ്രദേശവാസികള്‍

കൊല്ലം ഏരൂരില്‍ ആരോഗ്യ വകുപ്പിനെതിരെ ഗുരുതര ആരോപണവുമായി പ്രദേശവാസികള്‍. ആരോഗ്യ വകുപ്പ് പ്രദേശത്ത് നടത്തിയ കൊവിഡ് പരിശോധനയില്‍ ഫലം തെറ്റായി കാണിച്ചതായാണ് പരാതി. ഫലത്തില്‍ സംശയം തോന്നിയ നാട്ടുകാര്‍ പിന്നാലെ നടത്തിയ വിശദമായ പരിശോധനയിലാണ് ആരോഗ്യ വകുപ്പിന്റെ പരിശോധനാഫലം തെറ്റെന്ന് കണ്ടെത്തിയത്.
ദിവസങ്ങള്‍ക്ക് മുന്‍പാണ് ഏരൂര്‍ പഞ്ചായത്തിലെ പതിമൂന്നാം വാര്‍ഡിലെ വായനശാലയില്‍ വച്ച് പ്രദേശത്തെ 184 പേര്‍ക്ക് ആന്റിജന്‍ പരിശോധന നടത്തിയത്. പരിശോധനയില്‍ 61 പേര്‍ക്ക് കൊവിഡ് പൊസിറ്റീവ് സ്ഥിരീകരിച്ചു. ഇതില്‍ പലര്‍ക്കും രോഗലക്ഷണങ്ങള്‍ ഉണ്ടായിരുന്നില്ല. ഇതിനെ തുടര്‍ന്നാണ് അഞ്ചലിലെ സ്വകാര്യ ആശുപത്രിയില്‍ വീണ്ടും ഇവര്‍ പരിശോധന നടത്തിയത്. അതില്‍ പലരുടെയും പരിശോധനാഫലം നെഗറ്റീവ്. തുടര്‍ന്ന് ഇവരെ പുനലൂര്‍ താലൂക്ക് ആശുപത്രിയിലെത്തിച്ച് ആര്‍ടിപിസിആര്‍ പരിശോധനയ്ക്ക് വിധേയരാക്കി. ഇതിന്റെ ഫലം വന്നപ്പോള്‍ അതും നെഗറ്റീവ്. ഇതോടെയാണ് ആരോഗ്യ വകുപ്പിനെതിരെ നാട്ടുകാര്‍ രംഗത്തെത്തിയത്.
ആരോഗ്യ വകുപ്പിനെതിരെ പ്രതിപക്ഷ രാഷ്ട്രീയ കക്ഷികളും രംഗത്തെത്തി. ആന്റിജന്‍ പരിശോധനയ്ക്ക് ഉപയോഗിക്കുന്ന കിറ്റ് ഗുണമേന്മയില്ലാത്തതാണെന്നാണ് ആരോപണം. എന്നാല്‍ വിദഗ്ധ സമിതി ഇതിനെക്കുറിച്ച് പഠിച്ചാല്‍ മാത്രമേ വിശദീകരണം നല്‍കാന്‍ കഴിയൂ എന്നാണ് ആരോഗ്യവകുപ്പിന്റെ മറുപടി.
Story Highlights – covid test result; allegations against the health department in Kollam
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here