മകളുടെ വിഹാഹത്തിനുള്ള പണത്തിനായി കെട്ടിട നിർമ്മാതാവിന്റെ മക്കളെ തട്ടിക്കൊണ്ടുപോയി; ഡ്രൈവർ അറസ്റ്റിൽ

കെട്ടിട നിർമ്മാതാവിന്റെ ഇരട്ടക്കുട്ടികളെ തട്ടിക്കൊണ്ടുപോയ ഡ്രൈവറും ബന്ധുവും അറസ്റ്റിൽ. മകളുടെ വിഹാഹത്തിനുള്ള പണത്തിനായാണ് ഡ്രൈവർ കുട്ടികളെ തട്ടിയെടുത്ത് ഒരു കോടി രൂപ ആവശ്യപ്പെട്ടത്. മുംബൈയിലെ അന്ധേരിയിലാണ് സംഭവം. ചോദ്യം ചെയ്യലിൽ ഡ്രൈവർ കുറ്റം സമ്മതിച്ചിട്ടുണ്ട്.
“തൻ്റെ മക്കളെ തട്ടിക്കൊണ്ടു പോയെന്നു കാണിച്ച് കെട്ടിട നിർമ്മാതാവ് പൊലീസിനെ സമീപിച്ചിരുന്നു. ജൂഹുവിൽ നിന്ന് വീട്ടിലേക്കുള്ള യാത്രക്കിടെ ഡ്രൈവറെ മർദ്ദിച്ച് കുട്ടികളെ തട്ടിക്കൊണ്ടുപോവുകയായിരുന്നു എന്ന് അയാൾ പറഞ്ഞു. ജുഹു പിവിആറിനരികെ വച്ച് ഒരു കിഡ്നാപ്പർ ബലം പ്രയോഗിച്ച് കാറിൻ്റെ ഡോർ തുറക്കുകയും ഡ്രൈവറെയും കുട്ടികളെയും ഭീഷണിപ്പെടുത്തുകയുമായിരുന്നു. തട്ടിക്കൊണ്ടുപോകുന്നതിനിടെ ഇവർ മക്കൾക്കും ഡ്രൈവറിനും മയങ്ങാനുള്ള മരുന്ന് നൽകി. ഒരു കുട്ടിയെ സ്കൂൾ ബസിലാക്കിയ അവർ മറ്റേ കുട്ടിയെ കാറിൽ തന്നെ സൂക്ഷിച്ചു. അതിനു ശേഷം മൂന്ന് ബൈക്കുകളിലായി 6 പേരെത്തി ഡ്രൈവറെ മർദ്ദിച്ചു. ഇതിനിടെ പൊലീസ് എത്തി ഒരു കുട്ടിയെ രക്ഷിച്ചു. മറ്റേ കുട്ടി ആളുകളുടെ സഹായത്തോടെ ബന്ധുക്കളെ വിവരമറിയിച്ചു. ഇതിനിടെ കുട്ടികളുടെ അമ്മയ്ക്കാണ് ഒരു കോടി രൂപ ആവശ്യപ്പെട്ടു കൊണ്ടുള്ള കോൾ എത്തിയത്.”- പൊലീസ് പറയുന്നു.
18 മണിക്കൂർ നീണ്ട ചോദ്യം ചെയ്യലിനു ശേഷമാണ് ഡ്രൈവർ താൻ നടത്തിയ ഒരു നാടകമായിരുന്നു ഇതെന്ന് വെളിപ്പെടുത്തിയത്.
Story Highlights – Driver Stages Employer’s Twins’ Kidnapping To Fund Daughter’s Wedding
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here