കൊവിഡ് നിയന്ത്രണങ്ങള്‍ സംബന്ധിച്ച മാര്‍ഗരേഖ ഫെബ്രുവരി 28 വരെ നീട്ടി

കൊവിഡ് നിയന്ത്രണങ്ങള്‍ സംബന്ധിച്ച മാര്‍ഗരേഖ കേന്ദ്ര ആഭ്യന്തര മന്ത്രാലയം ഫെബ്രുവരി 28 വരെ നീട്ടി. രണ്ട് പ്രധാന ഇളവുകളാണ് പുതിയ മാര്‍ഗരേഖയിലുള്ളത്. സിനിമാ തിയറ്ററുകള്‍, സ്വിമ്മിങ് പൂളുകള്‍ എന്നിവയുമായി ബന്ധപ്പെട്ടതാണ് ഇളവുകള്‍.

സ്വിമ്മിങ് പൂളുകള്‍ ഫെബ്രുവരി ഒന്നു മുതല്‍ ഉപയോഗിക്കാം. നേരത്തെ കായിക താരങ്ങള്‍ക്ക് മാത്രമായിരുന്നു സ്വിമ്മിങ് പൂളുകള്‍ ഉപയോഗിക്കാന്‍ അനുമതി. മറ്റുള്ളവര്‍ക്ക് ഏര്‍പ്പെടുത്തിയിരുന്ന നിയന്ത്രണമാണ് ഫെബ്രുവരി ഒന്നു മുതല്‍ നീക്കുന്നത്. സ്വിമ്മിങ് പൂളുകള്‍ ഉപയോഗിക്കുന്നത് സംബന്ധിച്ച് കേന്ദ്ര കായിക മന്ത്രാലയം പുതിയ മാര്‍ഗരേഖ പുറത്തിറക്കും.

Story Highlights – guideline – covid regulations

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top