ലൈഫ് പദ്ധതി; രണ്ടര ലക്ഷം വീടുകളുടെ പൂര്‍ത്തീകരണ പ്രഖ്യാപനം ഇന്ന്

ലൈഫ് പദ്ധതിയില്‍ രണ്ടര ലക്ഷം വീടുകളുടെ പൂര്‍ത്തീകരണ പ്രഖ്യാപനം ഇന്ന് നടക്കും. സംസ്ഥാനതല ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയന്‍ തിരുവനന്തപുരത്ത് നിര്‍വഹിക്കും. വട്ടിയൂര്‍ക്കാവിനു സമീപം പാപ്പാട് സ്വദേശി പ്രഭയുടെ വീടിന്റെ പാലുകാച്ചല്‍ ചടങ്ങില്‍ മുഖ്യമന്ത്രി പങ്കെടുക്കും.

തദ്ദേശമന്ത്രി എ.സി.മൊയ്തീന്‍, മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ എന്നിവരും പങ്കെടുക്കും. തുടര്‍ന്നു ജിമ്മി ജോര്‍ജ് ഇന്‍ഡോര്‍ സ്റ്റേഡിയത്തില്‍ രണ്ടര ലക്ഷം തികയുന്ന ലൈഫ് പദ്ധതി പ്രഖ്യാപനം മുഖ്യമന്ത്രി നിര്‍വഹിക്കും.

Story Highlights – Life project; Completion of 2.5 lakh houses announced today

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top