മംഗലംകുന്ന് കര്‍ണന്‍ ചരിഞ്ഞു

ആനപ്രേമികളുടെ പ്രിയപ്പെട്ട മംഗലംകുന്ന് കര്‍ണന്‍ ചരിഞ്ഞു. അറുപത് വയസുണ്ടായിരുന്നു. പ്രായാധിക്യത്തെതുടര്‍ന്നുള്ള പ്രശ്‌നങ്ങള്‍ കുറച്ചുനാളുകളായി ആനയുടെ ആരോഗ്യത്തെ അലട്ടിയിരുന്നു. ഇന്ന് പുലര്‍ച്ചെ നാലുമണിയോടെയായിരുന്നു ആന ചരിഞ്ഞത്.

2019 മാര്‍ച്ചിലാണ് മംഗലംകുന്ന് കര്‍ണന്‍ അവസാനമായി ഉത്സവത്തില്‍ പങ്കെടുത്തത്. വടക്കന്‍ പറവൂരിലെ ചക്കുമരശേരി ശ്രീകുമാര ഗണേശക്ഷേത്രത്തിലെ തലപ്പൊക്ക മത്സരത്തില്‍ തുടര്‍ച്ചയായി ഒന്‍പതു വര്‍ഷം വിജയിച്ചിരുന്നു. വാരാണാസിയില്‍ നിന്നാണ് കര്‍ണന്‍ കേരളത്തില്‍ എത്തുന്നത്.

Story Highlights – Mangalamkunnu Karnan

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top