Advertisement

​ഗാസിപൂരിൽ കർഷകർക്കെതിരെ നടപടി ഉടനുണ്ടാകില്ലെന്ന് ജില്ലാ മജിസ്ട്രേറ്റ്

January 28, 2021
Google News 1 minute Read
no action against gazipur protesters days magistrate

​ഗാസിപൂരിൽകർഷകർക്കെതിരെ നടപടി ഉടനുണ്ടാകില്ലെന്ന് ജില്ലാ മജിസ്ട്രേറ്റ്. മാധ്യമങ്ങളോടാണ് ജില്ലാ മജിസ്ട്രേറ്റ് ഇക്കാര്യം വ്യക്തമാക്കിയത്. രാത്രി പതിനൊന്ന് മണിയോടെ കർഷകരോട് സമരത്തിൽ നിന്ന് പിന്മാറണമെന്നായിരുന്നു പൊലീസിന്റെ അന്ത്യശാസനം. ഇത് മറികടന്നാണ് നിലവിൽ കർഷകർ സമരവുമായി മുന്നോട്ട് പോകുന്നത്.

​ഗാസിപൂരിൽ സുരക്ഷ വർധിപ്പിച്ചിരിക്കുകയാണ് സർക്കാർ. കൂടുതൽ സേനാവിഭാ​ഗങ്ങൾ പ്രദേശത്തേക്ക് എത്തിച്ചേർന്നിട്ടുണ്ട്. ​ഗാസിപൂരിൽ അതിർത്തി അടച്ചിട്ടുണ്ട്.

അതേസമയം, പ്രദേശത്തുണ്ടായിരുന്ന അൻപതോളം സിസിടിവികൾ അഴിച്ചുമാറ്റിയിട്ടുണ്ട്. നേരത്തെ ​മുതൽ തന്നെ ​ഗാസിപൂരിലെ വെള്ളം, വൈദ്യുതി കണക്ഷൻ വിചഛേദിച്ചിട്ടുണ്ട്.

ഗാസിപൂരിൽ വൈകീട്ടോടെ 144 പ്രഖ്യാപിച്ചിരുന്നു. സമരക്കാർക്കെതിരെ പൊലീസ് യുഎപിഎ, രാജ്യദ്രോഹക്കുറ്റം എന്നിവ ചുമത്തിയിട്ടുണ്ട്. റിപബ്ലിക് ദിന സംഘർഷത്തിന് പിന്നിൽ കൃത്യമായ ആസൂത്രമണമുണ്ടെന്നും കർഷക സംഘടനകൾക്ക് വ്യക്തമായ പങ്കുണ്ടെന്നുമാണ് പൊലീസ് പറയുന്നത്.

Story Highlights – no action against gazipur protesters days magistrate

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here