രാത്രി 11ന് മുൻപ് ഒഴിയണമെന്ന് പൊലീസ്; വെടിവച്ചാലും പിന്മാറില്ലെന്ന് കർഷകർ

ഗാസിപൂരിൽ കർഷകരോട് രാത്രി 11ന് മുൻപ് ഒഴിയണമെന്ന് പൊലീസ്. എന്നാൽ വെടിവച്ചാലും പിന്മാറില്ലെന്ന് കർഷകർ നിലപാട് കടുപ്പിച്ചു. ഗാസിപൂരിലേക്കുള്ള പാതകൾ പൊലീസ് അടച്ചു.
പ്രദേശത്തെ വൈദ്യുതി ബന്ധവും, വെള്ളവും നേരത്തെ തന്നെ വിച്ഛേദിച്ചിരുന്നു. ഇതിന് പിന്നാലെയാണ് പൊലീസ് സമരക്കാരോട് ഒഴിയാൻ ആവശ്യപ്പെട്ട് അന്ത്യശാസനം നൽകിയിരിക്കുന്നത്.
നേരത്തെ ഗാസിപൂരിൽ 144 പ്രഖ്യാപിച്ചിരുന്നു. സമരക്കാർക്കെതിരെ പൊലീസ് യുഎപിഎ, രാജ്യദ്രോഹക്കുറ്റം എന്നിവ ചുമത്തിയിട്ടുണ്ട്.
റിപബ്ലിക് ദിന സംഘർഷത്തിന് പിന്നിൽ കൃത്യമായ ആസൂത്രമണമുണ്ടെന്നും കർഷക സംഘടനകൾക്ക് വ്യക്തമായ പങ്കുണ്ടെന്നുമാണ് പൊലീസ് പറയുന്നത്.
Story Highlights – police asks farmers to leave gazipur
🔥 സമൂഹ മാധ്യമങ്ങളിൽ തരംഗം സൃഷ്ടിച്ച വൈറൽ വ്ലോഗർമാരെ തേടി ട്വന്റിഫോറിന്റെ സോഷ്യൽ മീഡിയ അവാർഡ്. ഇഷ്ട വ്ലോഗർമാരെ പ്രേക്ഷകർക്ക് തെരഞ്ഞെടുക്കാം.
വോട്ട് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക.