തൃക്കാക്കര മോഡൽ എഞ്ചിനീയറിങ്ങ് കോളജിൽ ടെക് മാമാങ്കം; എക്സൽ 2020 നാളെ ആരംഭിക്കും

രാജ്യാന്തര തലത്തിൽ തന്നെ ഉയർന്ന നിലവാരം പുലർത്തുന്ന തൃക്കാക്കര മോഡൽ എഞ്ചിനീയറിങ്ങ് കോളജിന്റെ ടെക്നോ മാനേജീരീയൽ ഫെസ്റ്റായ എക്സലിന് തിരശീല ഉയരുന്നു. കൊവിഡ് മഹാമാരിയുടെ പശ്ചാത്തലത്തിൽ വിർച്വൽ പ്ലാറ്റ് ഫോമിലൂടെയാണ് എക്സലിന്റെ 21-ാം പതിപ്പ് എത്തുന്നത്. ജനുവരി 29, 30,31 തിയതികളിലാണ് എക്സൽ നടക്കുന്നത്. എക്സൽ ഈ വർഷം ഗൂഗിൾ മീറ്റ് , യുട്യൂബ്, ഫേസ്ബുക്ക് , ഹാക്കർ എർത്ത് എന്നീ വേദികളിലൂടെ പുതു രൂപത്തിലാണ് എത്തുന്നത്.
ഇത്തവണ എക്സലിന്റെ ഫ്ലാഗ്ഷിപ്പ് ഇവന്റ് ആയ IBeTo (ഐബിടൊ) അന്താരാഷ്ട്ര – ദേശീയ തലത്തിൽ വിർച്ച്വലായാണ് നടത്തുക. കുട്ടികളുടെ ശാസ്ത്രീയ മനോവൃത്തിയും ചിന്താശേഷിയും കൂട്ടുന്ന എക്സലിന്റെ മുഖ്യ ആകർഷണങ്ങളിൽ ഒന്നാണ് ഐബിടൊ. ദേശീയ തലത്തിൽ നടത്തുന്ന കോൺഫറൻസ് – WISE( Women in Science and Engineering ), സമകാലിക വിഷയങ്ങളെയെല്ലാം ചർച്ച ചെയ്യുന്ന ഇഷ്യു (ISSUE!), എന്നിവയും ഫെസ്റ്റിന്റെ പ്രധാന ഇവന്റുകളാണ്. ഇഷ്യു എന്ന വെബിനാർ ട്വന്റിഫോറിന്റെ യൂട്യൂബ് ചാനലിൽ ലൈവായി കാണാൻ സാധിക്കും.
സ്കൂൾ വിദ്യാർത്ഥികൾക്കായി സാങ്കേതിക വിദ്യയുടെ ന്യൂനത കാഴ്ച തുറന്നു കൊടുക്കുന്ന ടെക് ടൈറോ എന്ന വർക്ക് ഷോപ്പ് ഇതിനോടകം തന്നെ നടന്നു കഴിഞ്ഞു. എക്സലിന്റെ മറ്റൊരു ആകർഷണം റോബർട്ട് ബോസ്ച് സംയുകതമായി നടത്തുന്ന വെബ് സെമിനാർ സീരീസ് ആണ് . ഇത്തവണത്തെ എക്‌സൽ ഇവന്റ് എന്തുകൊണ്ടും വളരെ വ്യത്യസ്‍തവും പുതുമയും നിറഞ്ഞതാകുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.
Story Highlights – thrikakkara model engineering college tech fest
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here