വേള്‍ഡ് എക്കണോമിക് ഫോറത്തിന്റെ ഉച്ചകോടി ഇന്ന് നടക്കും

കൊവിഡ് പശ്ചാത്തലത്തില്‍ ഏറെ നിര്‍ണായകമായ വേള്‍ഡ് എക്കണോമിക് ഫോറത്തിന്റെ ഉച്ചകോടി ഇന്ന് നടക്കും. ദാവേസില്‍ നടക്കുന്ന സമ്മേളനത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി വിഡിയോ കോണ്‍ഫറന്‍സിലൂടെ ആകും പങ്കെടുക്കുന്നത്. ലോകത്തിലെ എല്ലാ സുപ്രധാന ഐടി, വ്യവസായ, വാണിജ്യ സ്ഥാപനങ്ങളുടെയും സിഇഒമാര്‍ യോഗത്തില്‍ പങ്കെടുക്കുന്നുണ്ട്.
പ്രധാനമന്ത്രി സിഇഒമാരുടെ യോഗത്തിലും പങ്കെടുക്കും. രാജ്യത്തേക്ക് കൂടുതല്‍ വിദേശനിക്ഷേപം ക്ഷണിക്കാന്‍ സാഹചര്യം ഉണ്ടാക്കുന്ന ഇടപെടലാണ് പ്രധാനമന്ത്രിയുടെ ലക്ഷ്യമെന്ന് പിഎംഒ അറിയിച്ചു. ഐഎംഎഫ് 2021 ല്‍ ഇന്ത്യ രണ്ടക്ക വളര്‍ച്ച നേടുന്ന ഏക രാജ്യമാകും എന്ന് പ്രവചിച്ചത് കൂടുതല്‍ കമ്പനികള്‍ രാജ്യത്തേക്ക് വരാന്‍ അനുകൂല സാഹചര്യം ഉണ്ടാക്കും എന്നാണ് വിലയിരുത്തല്‍.
Story Highlights – World Economic Forum’s online Davos summit
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here