മലപ്പുറത്ത് കുടുംബ വഴക്കിനിടെ യുവാവ് കുത്തേറ്റ് മരിച്ചു

മലപ്പുറം കീഴാറ്റൂര്‍ ഒറവുംപുറത്ത് കുടുംബ വഴക്കിനിടെ യുവാവ് കുത്തേറ്റ് മരിച്ചു. ഒറവുംപുറം സ്വദേശി ആര്യാടന്‍ സമീറാണ് മരിച്ചത്. രണ്ട് കുടുംബങ്ങള്‍ തമ്മിലുണ്ടായ വാക്കേറ്റം തടയാന്‍ ചെന്നപ്പോഴാണ് ബന്ധു കൂടിയായ സമീറിന് കുത്തേറ്റത്. ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. സംഭവത്തില്‍ മൂന്ന് പേര്‍ പൊലീസ് കസ്റ്റഡിയിലാണ്.
ഇന്നലെ രാത്രി 10 മണിയോടെയായിരുന്നു സംഭവം. കുറച്ചുദിവസങ്ങളായി ഇരു കുടുംബങ്ങളുമായി വാക്കുതര്‍ക്കം നിലനിന്നിരുന്നു. പൊലീസിന്റെ മധ്യസ്ഥതയില്‍ തര്‍ക്കം ഒത്തുതീര്‍പ്പാക്കിയെങ്കിലും ഇന്നലെ രാത്രിയോടെ ഇരു കുടുംബങ്ങളും തമ്മില്‍ സംഘര്‍ഷം ഉണ്ടാവുകയായിരുന്നു. തടയാന്‍ എത്തിയ സമീറിന് കുത്തേല്‍ക്കുകയായിരുന്നു. ഉടനെ പെരിന്തല്‍മണ്ണയിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.
Story Highlights – young man was stabbed to death in Malappuram
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here