ഇസ്രയേൽ എംബസിക്ക് സമീപത്തെ സ്ഫോടനം; നയതന്ത്ര ഉദ്യോ​ഗസ്ഥർക്ക് സംരക്ഷണം നൽകുമെന്ന് കേന്ദ്രമന്ത്രി എസ്. ജയശങ്കർ

ഡല്‍ഹിയില്‍ ഇസ്രയേല്‍ എംബസിക്ക് സമീപം സ്‌ഫോടനം ഉണ്ടായ പശ്ചാത്തലത്തില്‍ ഇന്ത്യയിലെ ഇസ്രയേല്‍ എംബസിക്കും നയതന്ത്ര ഉദ്യോഗസ്ഥര്‍ക്കും സംരക്ഷണം നല്‍കുമെന്ന് കേന്ദ്ര വിദേശകാര്യ മന്ത്രി എസ്. ജയശങ്കര്‍. സംഭവം ഗൗരവമായി അന്വേഷിക്കുകയാണ്. കുറ്റവാളികളെ കണ്ടെത്തുമെന്നും അദ്ദേഹം പറഞ്ഞു.

സ്‌ഫോടനത്തെക്കുറിച്ച് ഇസ്രായേല്‍ വിദേശകാര്യമന്ത്രി ഗാബി അഷ്‌കെനാസിയോട് സംസാരിച്ചുവെന്നും എസ്. ജയശങ്കർ പറഞ്ഞു. ഇസ്രയേല്‍ നയതന്ത്ര ഉദ്യോഗസ്ഥര്‍ക്ക് പൂര്‍ണ പരിരക്ഷ നല്‍കുമെന്ന് അദ്ദേഹത്തിന് ഉറപ്പ് നല്‍കിയതായും ജയശങ്കർ ട്വീറ്റ് ചെയ്തു.

സെൻട്രൽ ഡൽഹിയിലാണ്​ ഇ​സ്രായേൽ എംബസി സ്​ഥിതി ചെയ്യുന്നത്​. എംബസി കെട്ടിടത്തിന് 50 കിലോമീറ്റർ അകലെയുള്ള നടപ്പാതയിലാണ് സ്‌ഫോടനം നടന്നത്​. ഇവിടെയുണ്ടായിരുന്ന അഞ്ച് കാറുകൾക്ക്​ കേടുപാട്​ സംഭവിച്ചു. സ്ഫോടനത്തിൽ ആർക്കും പരുക്കില്ലെന്ന് പൊലീസ് അറിയിച്ചു. സുരക്ഷയുടെ ഭാ​ഗമായി സ്ഥലത്ത് പൊലീസുകാരെ വിന്യസിച്ചിട്ടുണ്ട്​. അബ്​ദുൽ കലാം റോഡ്​ പൊലീസ്​ ബാരിക്കേഡുകൾ ഉപയോഗിച്ച്​ അടക്കുകയും ചെയ്​തു. സ്ഫോടനത്തെ തുടർന്ന് രാജ്യത്ത് ജാ​​ഗ്രതാ നിർദേശം നൽകി.

Story Highlights – ‘Assured Israeli FM of full protection for diplomats’: S Jaishankar after blast

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News

🔥 സമൂഹ മാധ്യമങ്ങളിൽ തരം​ഗം സൃഷ്ടിച്ച വൈറൽ വ്ലോ​ഗർമാരെ തേടി ട്വന്റിഫോറിന്റെ സോഷ്യൽ മീഡിയ അവാർഡ്. ഇഷ്ട വ്ലോ​ഗർമാരെ പ്രേക്ഷകർക്ക് തെരഞ്ഞെടുക്കാം.

വോട്ട് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

Top