യുവതിയെ പീഡിപ്പിക്കാന്‍ ശ്രമം; ഇതര സംസ്ഥാനക്കാരനായ യുവാവ് പിടിയില്‍

കോതമംഗലത്ത് യുവതിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച ഇതര സംസ്ഥാനക്കാരനായ യുവാവ് പൊലീസ് പിടിയില്‍. ഉത്തര്‍പ്രദേശ് സ്വദേശി ഇന്‍ഷാദ് ആണ് പിടിയിലായത്. തുണിത്തരങ്ങള്‍ വില്‍ക്കാന്‍ എന്ന വ്യാജേന വീട്ടിലെത്തിയാണ് പീഡിപ്പിക്കാന്‍ ശ്രമിച്ചത്.
കോതമംഗലം കോട്ടപ്പടി സ്വദേശിനിയായ യുവതിയെയാണ് ഇതര സംസ്ഥാനക്കാരനായ യുവാവ് പീഡിപ്പിക്കാന്‍ ശ്രമിച്ചത്. യുവതി ഒച്ച വെച്ചതിനെ തുടര്‍ന്ന് പ്രതി ഓടി രക്ഷപെടുകയായിരുന്നു. യുവതിയുടെ പരാതിയുടെ അടിസ്ഥാനത്തില്‍ നടത്തിയ അന്വേഷണത്തിലാണ് ഉത്തര്‍പ്രദേശ് സ്വദേശി ഇന്‍ഷാദ് പിടിയിലായത്. കോതമംഗലം കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു. കോതമംഗലത്തെ സ്വകാര്യ ലോഡ്ജില്‍ ഒളിവില്‍ കഴിഞ്ഞ പ്രതിയെ കോട്ടപ്പടി എസ്എച്ച്ഒ ശ്രീജിത്തിന്റെ നേതൃത്വത്തിലുള്ള സംഘമാണ് പിടികൂടിയത്. പ്രദേശത്തെ മറ്റ് വീടുകളിലും ഇയാള്‍ തുണിത്തരങ്ങള്‍ വില്‍ക്കാന്‍ എത്തിയിരുന്നതായി പൊലീസ് അറിയിച്ചു.
Story Highlights – Attempt to molest young woman; man arrested
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here