Advertisement

ഇന്ത്യ-ഇംഗ്ലണ്ട് പരമ്പര; ക്വാറന്റീനിൽ ഇന്ത്യൻ താരങ്ങൾക്ക് കുടുംബത്തെ ഒപ്പം കൂട്ടാൻ അനുമതി

January 29, 2021
Google News 2 minutes Read
BCCI Families Hard Quarantine

ഇന്ത്യ-ഇംഗ്ലണ്ട് പരമ്പരയ്ക്ക് മുൻപുള്ള ക്വാറൻ്റീൻ സമയത്ത് കുടുംബത്തെ ഒപ്പം കൂട്ടാൻ ഇന്ത്യൻ താരങ്ങൾക്ക് അനുമതി നൽകി ബിസിസിഐ. ക്വാറൻ്റീൻ സമയത്ത് താരങ്ങൾ വളരെ ഏകാന്തത അനുഭവിക്കുമെന്നുംഫെബ്രുവരി അഞ്ചിന് ടെസ്റ്റ് പരമ്പരയോടെയാണ് ഇംഗ്ലണ്ടുമായുള്ള മത്സരങ്ങൾ ആരംഭിക്കുക. ആദ്യ രണ്ട് ടെസ്റ്റും ചെന്നൈയിൽ നടക്കും.

അത് കുറയ്ക്കാനാണ് കുടുംബത്തെ ഒപ്പം കൂട്ടാൻ അനുമതി നൽകിയതെന്നും ബിസിസിഐ അറിയിച്ചു.

“കഠിനമായ ഒരു പരമ്പരക്ക് ശേഷമാണ് ഇന്ത്യൻ താരങ്ങൾ തിരികെ എത്തിയിരിക്കുന്നത്. ഹാർഡ് ക്വാറൻ്റീൻ വളരെ ബുദ്ധിമുട്ടായിരിക്കും. ഈ സമയത്ത് ഭാര്യക്കും മക്കൾക്കുമൊപ്പം കഴിയുന്നത് അവർക്ക് സഹായകരമായിരിക്കും.”- ബിസിസിഐ പറഞ്ഞതായി ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.

Read Also : ഇന്ത്യ-ഇംഗ്ലണ്ട് പരമ്പര: സ്റ്റേഡിയങ്ങളിൽ കാണികളെ പ്രവേശിപ്പിക്കാൻ ബിസിസിഐ ശ്രമിക്കുന്നു

അതേസമയം, പരമ്പരയ്ക്ക് മുൻപ് നടത്തുന്ന മൂന്ന് കൊവിഡ് ടെസ്റ്റുകളിൽ ആദ്യത്തെ ടെസ്റ്റ് കഴിഞ്ഞു. താരങ്ങൾ എല്ലാവരും കൊവിഡ് നെഗറ്റീവാണ്. ഇനി രണ്ട് ടെസ്റ്റുകൾ കൂടി നടത്തി അവയിൽ നെഗറ്റീവ് ആയാലേ പരിശീലനത്തിന് അനുമതി നൽകൂ.

ഇംഗ്ലണ്ടിനെതിരായ ഇന്ത്യൻ പരമ്പരയിൽ കാണികളെ പ്രവേശിപ്പിക്കാനുള്ള ശ്രമങ്ങളാണ് ഇപ്പോൾ ബിസിസിഐ നടത്തുന്നത്. ചെന്നൈയിലെ എംഎ ചിദംബരം സ്റ്റേഡിയത്തിലും അഹ്മദാബാദിലെ സർദാർ പട്ടേൽ സ്റ്റേഡിയത്തിലുമായാണ് പരമ്പര നടക്കുക. സാധ്യമെങ്കിൽ ലോകത്തിലെ ഏറ്റവും വലിയ ക്രിക്കറ്റ് സ്റ്റേഡിയമായ മൊട്ടേരയിലെങ്കിലും കാണികളെ പ്രവേശിപ്പിക്കണമെന്നാണ് ബിസിസിഐ വിചാരിക്കുന്നത്. 25000, 30000 എണ്ണം കാണികളെയെങ്കിലും ഇവിടെ പ്രവേശിപ്പിക്കാൻ കഴിയും. ഇരു സംസ്ഥാനങ്ങളിലും ആരോഗ്യവകുപ്പുമായി ബിസിസിഐ പ്രതിനിധികൾ സംസാരിക്കുകയാണ്.

Story Highlights – BCCI Allows Families During Hard Quarantine

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here