Advertisement

ഇന്ത്യ-ഇംഗ്ലണ്ട് പരമ്പര: സ്റ്റേഡിയങ്ങളിൽ കാണികളെ പ്രവേശിപ്പിക്കാൻ ബിസിസിഐ ശ്രമിക്കുന്നു

January 29, 2021
Google News 2 minutes Read
India England BCCI Spectators

ഇംഗ്ലണ്ടിനെതിരായ ഇന്ത്യൻ പരമ്പരയിൽ കാണികളെ പ്രവേശിപ്പിക്കാനുള്ള ശ്രമങ്ങളുമായി ബിസിസിഐ. ചെന്നൈയിലെ എംഎ ചിദംബരം സ്റ്റേഡിയത്തിലും അഹ്മദാബാദിലെ സർദാർ പട്ടേൽ സ്റ്റേഡിയത്തിലുമായാണ് പരമ്പര നടക്കുക. സാധ്യമെങ്കിൽ ലോകത്തിലെ ഏറ്റവും വലിയ ക്രിക്കറ്റ് സ്റ്റേഡിയമായ മൊട്ടേരയിലെങ്കിലും കാണികളെ പ്രവേശിപ്പിക്കണമെന്നാണ് ബിസിസിഐ വിചാരിക്കുന്നത്. 25000, 30000 എണ്ണം കാണികളെയെങ്കിലും ഇവിടെ പ്രവേശിപ്പിക്കാൻ കഴിയും. ഇരു സംസ്ഥാനങ്ങളിലും ആരോഗ്യവകുപ്പുമായി ബിസിസിഐ പ്രതിനിധികൾ സംസാരിക്കുകയാണ്.

അതേസമയം, ഇന്ത്യക്കെതിരായ ആദ്യ രണ്ട് ടെസ്റ്റുകൾക്കുള്ള ടീമിനെ ഇംഗ്ലണ്ട് പ്രഖ്യാപിച്ചിരുന്നു. ശ്രീലങ്കൻ പര്യടനത്തിൽ വിശ്രമം അനുവദിച്ചിരുന്ന ബെൻ സ്റ്റോക്സ്, ജോഫ്ര ആർച്ചർ എന്നിവർ ടീമിൽ മടങ്ങി എത്തിയിട്ടുണ്ട്. കുഞ്ഞിൻ്റെ ജനനവുമായി ബന്ധപ്പെട്ട് നാട്ടിലായിരുന്ന റോറി ബേൺസും ടീമിൽ തിരികെ എത്തി.

Read Also : ഐപിഎൽ 2021; വേദിയായി യുഎഇയും പരിഗണയിൽ

ഇന്ത്യൻ ടീമിൽ പറ്റേണിറ്റി അവധിയിലായിരുന്ന ക്യാപ്റ്റൻ വിരാട് കോലി തിരികെ എത്തി. ഇതോടെ സ്റ്റാൻഡ് ബൈ ക്യാപ്റ്റനായിരുന്ന അജിങ്ക്യ രഹാനെ വൈസ് ക്യാപ്റ്റൻ റോളിലേക്ക് മാറി. ഓസീസിനെതിരെ അരങ്ങേറിയ തമിഴ്നാട് പേസർ ടി നടരാജന് സ്ഥാനം നഷ്ടമായി. ഓസ്ട്രേലിയക്കെതിരെ കളിച്ച നവദീപ് സെയ്നി, പൃഥ്വി ഷാ എന്നിവരും ടീമിൽ ഇടം നേടിയില്ല. ഹർദ്ദിക് പാണ്ഡ്യ ടീമിൽ തിരികെ എത്തി. അക്സർ പട്ടേലാണ് ടീമിലെ പുതുമുഖം.

ഫെബ്രുവരി അഞ്ചിന് ടെസ്റ്റ് പരമ്പരയോടെയാണ് ഇംഗ്ലണ്ടുമായുള്ള മത്സരങ്ങൾ ആരംഭിക്കുക. ആദ്യ രണ്ട് ടെസ്റ്റും ചെന്നൈയിൽ നടക്കും.

Story Highlights – India vs England: BCCI Hoping To Host Spectators

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here