ഐപിഎൽ 2021; വേദിയായി യുഎഇയും പരിഗണയിൽ

ഐപിഎൽ 2021 വേദിയായി യുഎഇയും പരിഗണയിൽ. ഇന്ത്യക്കാണ് പ്രഥമ പരിഗണന എങ്കിലും സ്റ്റാൻഡ്ബൈ വേദിയായി യുഎഇയെയും പരിഗണിക്കുന്നു എന്നാണ് സൂചന. രാജ്യത്തെ കൊവിഡ് സാഹചര്യം മോശമായാൽ യുഎഇയിൽ ലീഗ് നടത്താനാണ് ബിസിസിഐയുടെ പദ്ധതി. യുഎഇയിൽ നടത്തിയ കഴിഞ്ഞ സീസൺ വലിയ വിജയമായിരുന്നു. ഐപിഎൽ മിനി ലേലത്തിനു ശേഷം വേദിക്കാര്യത്തിൽ ബിസിസിഐ തീരുമാനമെടുക്കും.
Read Also : ഐപിഎൽ സ്പോൺസർമാരായി വിവോ തിരികെ വന്നേക്കും; റിപ്പോർട്ട്
അതേസമയം, ഐപിഎൽ മുഖ്യ സ്പോൺസർമാരായി പ്രമുഖ സ്മാർട്ട്ഫോൺ കമ്പനിയായ വിവോ തിരികെ വന്നേക്കുമെന്നാണ് റിപ്പോർട്ട്. ഐപിഎൽ മിനി ലേലത്തിനൊപ്പം സ്പോൺസർമാർക്കുള്ള ലേലവും ബിസിസിഐ നടത്തുമെന്നാണ് സൂചന. വിവോ തിരികെ വന്നാൽ റദ്ദാക്കുമെന്ന വ്യവസ്ഥയോടെയാണ് ഡ്രീം ഇലവനുമായി ബിസിസിഐ ഐപിഎൽ കരാർ ഒപ്പിട്ടത്. വിവോയെ തിരികെ കൊണ്ടുവരാനാണ് ബിസിസിഐയുടെയും താത്പര്യം. എന്നാൽ, ഇക്കാര്യത്തിൽ വിവോ തീരുമാനം എടുത്തിട്ടില്ല.
ഐപിഎൽ ലേലം ഫെബ്രുവരി 18ന് ചെന്നൈയിൽ വച്ചാണ് നടക്കുക. ഇന്ത്യൻ പ്രീമിയർ ലീഗ് തങ്ങളുടെ ട്വിറ്റർ അക്കൗണ്ടിലൂടെയാണ് തീയതിയും ദിവസവും അറിയിച്ചത്. ലേലത്തിനു മുന്നോടിയായി ഫ്രാഞ്ചൈസികൾ വിവിധ താരങ്ങളെ റിലീസ് ചെയ്തിരുന്നു.
Story Highlights – BCCI Keeps UAE On Standby For The Venue Of IPL 2021
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here