ഐപിഎൽ സ്പോൺസർമാരായി വിവോ തിരികെ വന്നേക്കും; റിപ്പോർട്ട്

ഐപിഎൽ മുഖ്യ സ്പോൺസർമാരായി പ്രമുഖ സ്മാർട്ട്ഫോൺ കമ്പനിയായ വിവോ തിരികെ വന്നേക്കുമെന്ന് റിപ്പോർട്ട്. ഐപിഎൽ മിനി ലേലത്തിനൊപ്പം സ്പോൺസർമാർക്കുള്ള ലേലവും ബിസിസിഐ നടത്തുമെന്നാണ് സൂചന. വിവോ തിരികെ വന്നാൽ റദ്ദാക്കുമെന്ന വ്യവസ്ഥയോടെയാണ് ഡ്രീം ഇലവനുമായി ബിസിസിഐ ഐപിഎൽ കരാർ ഒപ്പിട്ടത്. വിവോയെ തിരികെ കൊണ്ടുവരാനാണ് ബിസിസിഐയുടെയും താത്പര്യം. എന്നാൽ, ഇക്കാര്യത്തിൽ വിവോ തീരുമാനം എടുത്തിട്ടില്ല.
ആദ്യ വർഷം 222 കോടി രൂപയ്ക്കാണ് ഡ്രീം ഇലവനും ഐപിഎലുമായുള്ള കരാർ. രണ്ടാം വർഷത്തിലേക്കോ മൂന്നാം വർഷത്തിലേക്കോ കരാർ നീണ്ടാൽ 240 കോടി രൂപ വീതം ആ വർഷങ്ങളിൽ നൽകണം. വിവോയ്ക്ക് സ്പോൺസർഷിപ്പിൽ താത്പര്യമില്ലെങ്കിൽ ഡ്രീം ഇലവൻ തന്നെ സ്പോൺസർമാരായി തുടരും. ഫെബ്രുവരി 18നാണ് ഐപിഎൽ ലേലം.
Read Also : 16 വയസ്സുകാരനായ നാഗാലാൻഡ് സ്പിന്നറെ ട്രയലിനു ക്ഷണിച്ച് മുംബൈ ഇന്ത്യൻസ്
അൺഅക്കാദമി, ടാറ്റ എന്നിവരെയൊക്കെ പിന്തള്ളിയാണ് ഡ്രീം ഇലവൻ ഐപിഎൽ മുഖ്യ സ്പോൺസർഷിപ്പ് അവകാശം സ്വന്തമാക്കിയത്. അൺഅക്കാദമി 210 കോടി രൂപയും ടാറ്റ സൺസ് 180 കോടി രൂപയുമാണ് ഐപിഎൽ സ്പോൺസർഷിപ്പിനായി മുന്നോട്ടുവച്ചത്. മലയാളി സംരംഭകൻ ബൈജു രവീന്ദ്രൻ്റെ ബൈജൂസ് ആപ്പ് 125 കോടി രൂപയും മുന്നോട്ടുവച്ചിരുന്നു. എന്നാൽ, ഇന്ത്യൻ ദേശീയ ടീം മുഖ്യ സ്പോൺസർ കൂടിയായ ബൈജുസ് ഉൾപ്പെടെയുള്ളവരുടെ പ്രപ്പോസൽ 222 കോടി രൂപയുമായി ഡ്രീം ഇലവൻ മറികടക്കുകയായിരുന്നു. വിവോ 420 കോടി രൂപയാണ് പ്രതിവർഷം നൽകിയിരുന്നത്.
ചൈനയുമായി തുടരുന്ന രാഷ്ട്രീയ പ്രശ്നങ്ങൾക്കിടയിലും ചൈനീസ് കമ്പനിയായ വിവോയുമായി സ്പോൺസർഷിപ്പ് തുടരുമെന്നറിയിച്ച ബിസിസിഐക്കെതിരെ പ്രതിഷേധം ഉയർന്നിരുന്നു, ഇതിൻ്റെ പശ്ചാത്തലത്തിലാണ് വിവോയെ മുഖ്യ സ്പോൺസർ സ്ഥാനത്തു നിന്ന് നീക്കിയത്.
Story Highlights – BCCI planning to rope in Vivo as the title sponsor for IPL 2021
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here