16 വയസ്സുകാരനായ നാഗാലാൻഡ് സ്പിന്നറെ ട്രയലിനു ക്ഷണിച്ച് മുംബൈ ഇന്ത്യൻസ്

16 വയസ്സുകാരനായ നാഗാലാൻഡ് സ്പിന്നറെ ട്രയലിനു ക്ഷണിച്ച് മുംബൈ ഇന്ത്യൻസ്. ഇക്കഴിഞ്ഞ സയ്യിദ് മുഷ്താഖ് അലി ട്രോഫിയിൽ മികച്ച പ്രകടനം നടത്തിയ ഖ്രീവിറ്റ്സോ കെൻസെ എന്ന ലെഗ് സ്പിന്നറെയാണ് ഐപിഎൽ ലേലത്തിനു മുന്നോടിയായി മുംബൈ ട്രയൽസിനു ക്ഷണിച്ചത്. ഐപിഎൽ ടീമുകളുടെ ട്രയൽസിൽ പങ്കെടുക്കുന്ന ആദ്യ നാഗാലാൻഡ് താരമാണ് കെൻസെ.
ഈ സീസണിൽ നാഗാലാൻഡിനായി അരങ്ങേറിയ താരം നാല് മത്സരങ്ങളിൽ നിന്ന് ഏഴ് വിക്കറ്റുകൾ വീഴ്ത്തി. 12 ആണ് ആവറേജ്. 5.47 എക്കോണമി. അസമിനെതിരെ 16 റൺസ് വഴങ്ങി 3 വിക്കറ്റ് വീഴ്ത്തിയതാണ് മികച്ച പ്രകടനം. ടൂർണമെൻ്റിൽ പന്തെറിയുന്നത് കണ്ട മുംബൈ ഇന്ത്യൻസ് സ്കൗട്ട് ആണ് കൗമാര താരത്തെ ട്രയൽസിനു ക്ഷണിച്ചത്. പ്ലേറ്റ് ഗ്രൂപ്പിൽ മൂന്നാമതായാണ് നാഗാലാൻഡ് ഫിനിഷ് ചെയ്തത്. അഞ്ചിൽ നാല് മത്സരങ്ങളും അവർ വിജയിച്ചപ്പോൾ ഒരു കളി മഴ മൂലം മുടങ്ങുകയായിരുന്നു.
Read Also : 19കാരൻ കശ്മീർ പേസറെ ട്രയൽസിനു ക്ഷണിച്ച് മുംബൈ ഇന്ത്യൻസ്
19കാരൻ കശ്മീർ പേസറെയും മുംബൈ ഇന്ത്യൻസ് ട്രയൽസിനു ക്ഷണിച്ചിരുന്നു. 2021 ഐപിഎൽ ലേലത്തിനു മുന്നോടിയായാണ് കശ്മീർ പേസർ മുജ്തബ യൂസുഫിനെ മുംബൈ ഇന്ത്യൻസ് ട്രയൽസിനു വിളിച്ചത്. ചില യുവതാരങ്ങളെ മാനേജ്മെൻ്റ് ട്രയൽസിനു വിളിച്ചിരുന്നു. ഈ സംഘത്തിനൊപ്പമാണ് മുജ്തബ യൂസുഫിനെയും മുംബൈ ട്രയൽസിനു ക്ഷണിച്ചത്. ഫെബ്രുവരി തുടക്കത്തിലാണ് അടുത്ത സീസണിലേക്കുള്ള ഐപിഎൽ ലേലം.
Story Highlights – 16-year-old Nagaland spinner invited to Mumbai Indians for trails
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here