ജമ്മു കശ്മീരില്‍ ഏറ്റുമുട്ടല്‍; മൂന്ന് തീവ്രവാദികള്‍ കൊല്ലപ്പെട്ടു

two killed in jammu kashmir terrorist attack

ജമ്മു കശ്മീര്‍ അവന്തിപുരയില്‍ സുരക്ഷാസേനയും ഭീകരവാദികളും തമ്മിലുള്ള ഏറ്റുമുട്ടലില്‍ മൂന്ന് ഭീകരവാദികള്‍ കൊല്ലപ്പെട്ടു. ട്രാല്‍ പ്രദേശത്തെ മണ്ടൂരയിലാണ് സംഭവം. ഏറ്റുമുട്ടല്‍ തുടരുകയാണെന്നും വിവരം.

പൊലീസിന്റെയും സുരക്ഷാസേനയുടെയും ഒരുമിച്ചുള്ള നീക്കത്തിലൂടെയാണ് ഭീകരവാദികളെ വധിച്ചത്. രഹസ്യ വിവരത്തെ തുടര്‍ന്ന് തെരച്ചില്‍ നടത്തുകയായിരുന്നു. ഭീകരവാദികള്‍ ആക്രമണം നടത്തവെയാണ് തങ്ങള്‍ വെടിയുതിര്‍ത്തതെന്ന് പൊലീസ് പറഞ്ഞു.

Story Highlights – shot dead, jammu kashmir

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top