കിസാൻ സഭ നേതാവ് അജിത് നവലയ്‌ക്ക് വധഭീഷണി

death threat against Ajit Nawale

കിസാൻ സഭ നേതാവ് അജിത് നവലയ്‌ക്ക് വധഭീഷണി. ബിജെപി സർക്കാരിനെതിരെ സമരം തുടർന്നാൽ വെടിവച്ച് കൊലപ്പെടുത്തുമെന്നാണ് ഭീഷണി സന്ദേശം.

വധഭീഷണിയിൽ അമർഷം രേഖപ്പെടുത്തി ഓൾ ഇന്ത്യ കിസാൻ സഭ വാർത്ത കുറിപ്പ് പുറത്തിറക്കി. വധഭീഷണി മുഴക്കിയവർക്കെതിരെ കർശന നടപടി വേണമെന്ന് കിസാൻ സഭ ആവശ്യപ്പെട്ടു.

സിം​ഗുവിൽ സംഘർഷത്തിനെത്തിയത് സംഘപരിവാറാണെന്നും ആസൂത്രിതമായ ആക്രമണം കർഷകർക്ക് നേരെയുണ്ടായെന്നും കിസാൻ സഭ ആരോപിച്ചു. ബിജെപി സർക്കാരും, പൊലീസും സാമൂഹ്യവിരുദ്ധരും ചേർന്നാണ് റിപബ്ലിക്ക് ദിനത്തിലും സംഘർഷം സൃഷ്ടിച്ചതെന്നും വാർത്ത് കുറിപ്പിലൂടെ കിസാൻ സഭ പറഞ്ഞു.

കർഷക പ്രക്ഷോഭത്തിൽ ഭയന്ന ഭരണപക്ഷം ഇത്തരം ഭീരുത്വപരമായ നടപടികളിൽ അഭയം തേടുകയാണെന്നും കിസാൻ സഭ തുറന്നടിച്ചു.

Story Highlights – death threat against Ajit Nawale

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top