കൊല്ലം ഓച്ചിറയില്‍ കയര്‍ ഫാക്ടറിയില്‍ വന്‍ തീപിടുത്തം

കൊല്ലം ഓച്ചിറയില്‍ കയര്‍ ഫാക്ടറിയില്‍ വന്‍ തീപിടുത്തം. ഓച്ചിറ നിവാസ് കയര്‍ ഫാക്ടറിക്കാണ് തീപിടിച്ചത്. കയറുകളും ഫാക്ടറി വളപ്പില്‍ ലോഡ് കയറ്റിയിട്ടിരുന്ന വാഹനവും പൂര്‍ണമായും കത്തി നശിച്ചു. കരുനാഗപ്പിള്ളി, കായംകുളം, മാവേലിക്കര, ചവറ നിലയങ്ങളിലെ അഗ്നിശമന സേനാ യൂണിറ്റുകളും നാട്ടുകാരും ചേര്‍ന്നാണ് തീ നിയന്ത്രണ വിധേയമാക്കിയത്.

തീപിടുത്തമുണ്ടായതിന് കാരണം എന്താണെന്ന് വ്യക്തമല്ല. ഷോര്‍ട്ട് സര്‍ക്യൂട്ടല്ല തീപിടുത്തത്തിന് കാരണമെന്ന് അധികൃതര്‍ അറിയിച്ചു.

Story Highlights – fire at coir factory in Ochira Kollam

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News

🔥 സമൂഹ മാധ്യമങ്ങളിൽ തരം​ഗം സൃഷ്ടിച്ച വൈറൽ വ്ലോ​ഗർമാരെ തേടി ട്വന്റിഫോറിന്റെ സോഷ്യൽ മീഡിയ അവാർഡ്. ഇഷ്ട വ്ലോ​ഗർമാരെ പ്രേക്ഷകർക്ക് തെരഞ്ഞെടുക്കാം.

വോട്ട് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

Top