കൊച്ചി നഗരത്തില്‍ ഗുണ്ടാ സംഘങ്ങള്‍ വേരുറപ്പിക്കുന്നു

ഒരിടവേളക്ക് ശേഷം കൊച്ചി നഗരത്തില്‍ ഗുണ്ടാ സംഘങ്ങള്‍ വേരുറപ്പിക്കുന്നു. ലഹരി മാഫിയക്കെതിരെ പൊലീസില്‍ പരാതി കൊടുത്തതിനാല്‍ ഗുണ്ടകളുടെ ഭീഷണിയെത്തുടര്‍ന്ന് വീട്ടില്‍ പോലും കയറാന്‍ കഴിയാത്ത സ്ഥിതിയാണ് റെയില്‍വേയിലെ ടിടിആര്‍ ആയ മനുവിന്. പൊലീസില്‍ നിരവധി തവണ പരാതി നല്‍കിയെങ്കിലും ഗുണ്ടാസംഘങ്ങളുടെ ഭീഷണി ഇപ്പോഴും തുടര്‍ന്നു കൊണ്ടിരിക്കുകയാണ്.

ഒരു ഇടവേളയ്ക്ക് ശേഷം കൊച്ചി നഗരത്തില്‍ ഗുണ്ടാ സംഘങ്ങള്‍ അഴിഞ്ഞാടുകയാണ്. ഒരാഴ്ച മുന്‍പ് കുപ്രസിദ്ധ ഗുണ്ടകള്‍ ആയ തമ്മനം ഷാജിയുടെയും ഇടപ്പള്ളി ഹാരിസിന്റെയും സംഘം കൊച്ചി നഗരത്തില്‍ ഏറ്റുമുട്ടിയിരുന്നു. മാത്രമല്ല ലഹരി മാഫിയക്ക് ഗുണ്ടാസംഘങ്ങള്‍ സഹായം ചെയ്തു നല്‍കുന്നുണ്ട്. ലഹരി മാഫിയക്കെതിരെ പരാതി നല്‍കിയതിന് ഗുണ്ടാ സംഘങ്ങളുടെ ഭീഷണി നേരിട്ടുകൊണ്ടിരിക്കുകയാണ് ആലുവ സ്വദേശിയും റെയില്‍വേയില്‍ ടിടിആറുമായ മനു മോഹന്‍. ഗുണ്ടാസംഘത്തിന്റെ ഭീഷണിയെത്തുടര്‍ന്ന് വീട്ടില്‍ പോലും കയറാന്‍ കഴിയാത്ത സ്ഥിതിയാണ് ഈ യുവാവിന്.

പൊലീസില്‍ നിരവധി തവണ പരാതി നല്‍കിയെങ്കിലും യാതൊരു പ്രയോജനവുമില്ല. തരം കിട്ടുമ്പോഴെല്ലാം ഗുണ്ടാസംഘങ്ങള്‍ യുവാവിനെ ആക്രമിക്കാന്‍ ശ്രമിക്കാറുണ്ട്. കൊച്ചിയില്‍ ഗുണ്ടാസംഘങ്ങള്‍ ഏറ്റുമുട്ടാന്‍ സാധ്യതയുണ്ടെന്ന രഹസ്യാന്വേഷണ റിപ്പോര്‍ട്ട് പൊലീസ് വകവയ്ക്കാത്തതും ഇത്തരം സംഘങ്ങള്‍ അഴിഞ്ഞാടുന്നതിന് കാരണമായിട്ടുണ്ട്.

Story Highlights – goonda kochi city

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top