Advertisement

ടെലിവിഷൻ രംഗത്തെ സമഗ്ര സംഭാവനയ്ക്ക് പുതിയ അവാർഡ് നൽകാൻ തീരുമാനം

January 29, 2021
Google News 1 minute Read
lifetime achievement award introduced in television sector

ടെലിവിഷൻ രംഗത്തെ സമഗ്ര സംഭാവനയ്ക്ക് പുതിയ അവാർഡ് നൽകാൻ തീരുമാനിച്ചതായി സാംസ്കാരിക മന്ത്രി എകെ ബാലൻ. ലൈഫ് ടൈം അച്ചീവ്മെന്റ് എന്ന പേരിലാണ് അവർഡ്. രണ്ട് ലക്ഷം രൂപയും ശില്പവും പ്രശസ്തി പത്രവുമാണ് സമ്മാനം.സംസ്ഥാന അവാർഡ് വിതരണ വേളയിലാണ് മന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്.

സംസ്ഥാന ചലച്ചിത്ര അവാർഡ് മലയാള സിനിമയുടെ വളർച്ചയ്ക്ക് സുപ്രധാനമായ പങ്ക് വഹിച്ചിട്ടുണ്ടെന്ന് ചടങ്ങിൽ മുഖ്യമന്ത്രി പറഞ്ഞു. സിനിമാ പ്രവർത്തകർക്കും അഭിനേതാക്കൾക്കും പ്രോത്സാഹനം നൽകാൻ സംസ്ഥാന അവാർഡിന് ആയിട്ടുണ്ട്. ജെ സി ഡാനിയൽ പുരസ്ക്കാരം ഹരിഹരന് നൽകുന്നതിൽ സർക്കാരിന് അഭിമാനമുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.

2020 ലെ ചലച്ചിത്ര അവാർഡ് വിതരണം ചെയ്തു. കനി കുസതിയാണ് മികച്ച നടി. സുരാജ് വെഞ്ഞാറമ്മൂടാണ് മികച്ച നടൻ. ലിജോ ജോസ് പല്ലിശേരിയാണ് മികച്ച സംവിധായകൻ.

Story Highlights – lifetime achievement award introduced in television sector

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here