സമരം ശക്തമാകുന്നു; ​ഗാസിപൂരിലേക്ക് കൂടുതൽ കർഷകർ എത്തുന്നു

more farmers comes to gazipur

ഗാസിപൂരിലേക്ക് കൂടുതൽ കർഷകർ എത്തുന്നു. നിലവിൽ സമരം ചെയ്യുന്ന കർഷകർക്ക് പിന്തുണ നൽകിക്കൊണ്ടാണ് കൊടും തണുപ്പിലും കൂടുതൽ കർഷകർ സമരഭൂമിയിലേക്ക് ഒഴുകിയെത്തുന്നത്.

നേരത്തെ പൊലീസ് സമരപന്തലിൽ എത്തിയിരുന്നു. സമരത്തിൽ നിന്ന് പിൻവാങ്ങില്ലെന്ന് കർഷക നേതാക്കൾ പൊലീസിനെ അറിയിച്ചു. സമരവുമായി മുന്നോട്ട് പോകാനുള്ള അവകാശമാണ് തങ്ങൾക്ക് വേണ്ടത്. എന്ത് സംഭവിച്ചാലും സമരവുമായി മുന്നോട്ട് പോകുമെന്നും കർഷക നേതാക്കൾ പൊലീസിനെ അറിയിച്ചു.

​ഗാസിപൂരിൽ കർഷകർക്കെതിരെ നടപടി ഉടനുണ്ടാകില്ലെന്ന് ജില്ലാ മജിസ്ട്രേറ്റ് അറിയിച്ചു. മാധ്യമങ്ങളോടാണ് ജില്ലാ മജിസ്ട്രേറ്റ് ഇക്കാര്യം വ്യക്തമാക്കിയത്. രാത്രി പതിനൊന്ന് മണിയോടെ കർഷകരോട് സമരത്തിൽ നിന്ന് പിന്മാറണമെന്നായിരുന്നു പൊലീസിന്റെ അന്ത്യശാസനം. ഇത് മറികടന്നാണ് നിലവിൽ കർഷകർ സമരവുമായി മുന്നോട്ട് പോകുന്നത്.

​ഗാസിപൂരിൽ സുരക്ഷ വർധിപ്പിച്ചിരിക്കുകയാണ് സർക്കാർ. കൂടുതൽ സേനാവിഭാ​ഗങ്ങൾ പ്രദേശത്തേക്ക് എത്തിച്ചേർന്നിട്ടുണ്ട്. ​ഗാസിപൂരിൽ അതിർത്തി അടച്ചിട്ടുണ്ട്.

അതേസമയം, പ്രദേശത്തുണ്ടായിരുന്ന അൻപതോളം സിസിടിവികൾ അഴിച്ചുമാറ്റിയിട്ടുണ്ട്. നേരത്തെ ​മുതൽ തന്നെ ​ഗാസിപൂരിലെ വെള്ളം, വൈദ്യുതി കണക്ഷൻ വിചഛേദിച്ചിട്ടുണ്ട്.

ഗാസിപൂരിൽ വൈകീട്ടോടെ 144 പ്രഖ്യാപിച്ചിരുന്നു. സമരക്കാർക്കെതിരെ പൊലീസ് യുഎപിഎ, രാജ്യദ്രോഹക്കുറ്റം എന്നിവ ചുമത്തിയിട്ടുണ്ട്. റിപബ്ലിക് ദിന സംഘർഷത്തിന് പിന്നിൽ കൃത്യമായ ആസൂത്രമണമുണ്ടെന്നും കർഷക സംഘടനകൾക്ക് വ്യക്തമായ പങ്കുണ്ടെന്നുമാണ് പൊലീസ് പറയുന്നത്.

Story Highlights – more farmers comes to gazipur

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News

🔥 സമൂഹ മാധ്യമങ്ങളിൽ തരം​ഗം സൃഷ്ടിച്ച വൈറൽ വ്ലോ​ഗർമാരെ തേടി ട്വന്റിഫോറിന്റെ സോഷ്യൽ മീഡിയ അവാർഡ്. ഇഷ്ട വ്ലോ​ഗർമാരെ പ്രേക്ഷകർക്ക് തെരഞ്ഞെടുക്കാം.

വോട്ട് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

Top