ഓര്‍ത്തഡോക്‌സ് – യാക്കോബായ സഭാ തര്‍ക്കം പരിഹരിക്കല്‍; രണ്ടാംഘട്ട ചര്‍ച്ചകള്‍ക്ക് തുടക്കം കുറിച്ച് പി.എസ്. ശ്രീധരന്‍ പിള്ള

ഓര്‍ത്തഡോക്‌സ് – യാക്കോബായ സഭാ തര്‍ക്കം പരിഹരിക്കാനുള്ള രണ്ടാംഘട്ട ചര്‍ച്ചകള്‍ക്ക് തുടക്കം കുറിച്ച് മിസോറാം ഗവര്‍ണര്‍ പി.എസ്. ശ്രീധരന്‍ പിള്ള. യാക്കോബായ സഭാ നേതൃത്വവുമായി പി.എസ്. ശ്രീധരന്‍പിള്ള കൂടിക്കാഴ്ച്ച നടത്തും. പുത്തന്‍കുരിശിലെ സഭാ ആസ്ഥാനത്താണ് കൂടിക്കാഴ്ച. ഓര്‍ത്തഡോക്‌സ് സഭാ നേതാക്കളെയും പി.എസ്. ശ്രീധരന്‍ പിള്ള ഇന്നുതന്നെ കാണും.

നേരത്തെ പ്രധാനമന്ത്രിയുമായി വിഷയത്തില്‍ ചര്‍ച്ചകള്‍ നടത്തിയിരുന്നു. പി.എസ്. ശ്രീധരന്‍പിള്ളയായിരുന്നു ഈ ചര്‍ച്ചകള്‍ക്ക് വഴിയൊരുക്കിയിരുന്നത്. തെരഞ്ഞെടുപ്പ് അടുത്തിരിക്കുന്ന സാഹചര്യത്തില്‍ പ്രധാനമന്ത്രിയുടെ നിര്‍ദേശ പ്രകാരമാണ് പി.എസ്. ശ്രീധരന്‍ പിള്ളയുടെ സന്ദര്‍ശനം.

Story Highlights – Orthodox – Jacobite Church Dispute; PS Sreedharan Pillai discussions

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News

🔥 സമൂഹ മാധ്യമങ്ങളിൽ തരം​ഗം സൃഷ്ടിച്ച വൈറൽ വ്ലോ​ഗർമാരെ തേടി ട്വന്റിഫോറിന്റെ സോഷ്യൽ മീഡിയ അവാർഡ്. ഇഷ്ട വ്ലോ​ഗർമാരെ പ്രേക്ഷകർക്ക് തെരഞ്ഞെടുക്കാം.

വോട്ട് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

Top