Advertisement

മലങ്കര സഭാ തർക്കം; കാതോലിക്ക ബാവയുടെ നിലപാടിനെ പിന്തുണച്ച് ഗോവ ഗവർണർ പി എസ് ശ്രീധരൻ പിള്ള

December 8, 2024
Google News 2 minutes Read

മലങ്കര സഭാ തർക്കത്തിൽ സമാധാനത്തിന് ആഹ്വാനം ചെയ്ത കാതോലിക്ക ബാവയുടെ നിലപാടിനെ പിന്തുണച്ച് ഗോവ ഗവർണർ പി എസ് ശ്രീധരൻ പിള്ള. ബസേലിയോസ് മർത്തോമ മാത്യു ത്രിതീയൻ കാതോലിക്ക ബാവയുടെ നിലപാട് സ്വാഗതാർഹമെന്ന് പി എസ് ശ്രീധരൻ പിള്ള പറഞ്ഞു. സംഘർഷമല്ല സമാധാനമാണ് വേണ്ടതെന്ന് അദ്ദേഹം പറഞ്ഞു.

തർക്കം രമ്യമായി പരിഹരിക്കാൻ ഇരുകൂട്ടർക്കും കഴിയട്ടെ. തിരുവല്ലയിൽ മാർ ഒസ്താത്തിയോസ് സ്മാരക പ്രഭാഷണം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു ഗോവ ഗവർണർ. കാതോലിക്ക ബാവയുടെ സമാധാന ആഹ്വാനത്തെ പിന്തുണച്ച് ഓർത്തഡോക്സ് മെത്രാപ്പൊലീത്തമാരും സഭാ വർക്കിങ് കമ്മിറ്റിയും രംഗത്തെത്തിയിരുന്നു. ഓർത്തഡോക്സ് സഭാ പരമാധ്യക്ഷൻ ബസേലിയോസ് മർത്തോമ മാത്യു ത്രിതീയൻ തന്നെ നിലപാട് മയപ്പെടുത്തിയതോടെയാണ് സമമായ സാധ്യതകൾ തെളിഞ്ഞത്.

Read Also: സിറിയയിലെ ആഭ്യന്തര കലഹം; പാത്രിയർക്കീസ് ബാവ മടങ്ങുന്നു

കുറ്റങ്ങളും കുറവുകളും ആർക്കും വരാമെന്നും എല്ലാം ഒരുമിക്കണമെന്നുമായിരുന്നു ആഹ്വാനം ചെയ്തത്. എന്നാൽ യാക്കോബായ വിഭാഗം വിഷയത്തിൽ കാര്യമായ പ്രതികരണം നടത്തിയിട്ടില്ല. ഇടവകകൾ തമ്മിലുള്ള ചർച്ചയിലൂടെ സാധ്യമാവുകയുള്ളുവെന്നാണ് യാക്കോബായ സഭ പറയുന്നത്.

Story Highlights : Goa Governor PS Sreedharan Pillai supported Catholic Bava’s stand in church dispute

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here