Advertisement

പാര്‍ലമെന്റ് ബജറ്റ് സമ്മേളനത്തിന് ഇന്ന് തുടക്കം

January 29, 2021
Google News 1 minute Read

പാര്‍ലമെന്റ് ബജറ്റ് സമ്മേളനത്തിന് ഇന്ന് തുടക്കം. രാഷ്ട്രപതിയുടെ നയപ്രഖ്യാപന പ്രസംഗത്തോടെയാകും സമ്മേളനം ആരംഭിക്കുക. കര്‍ഷക സമരം ഡല്‍ഹി അതിര്‍ത്തികളില്‍ ആളിക്കത്തി നില്‍ക്കുന്ന സാഹചര്യത്തില്‍ ബജറ്റ് സമ്മേളനം സംഘര്‍ഷ ഭരിതമാകും. രാഷ്ട്രപതിയുടെ നയപ്രഖ്യാപന പ്രസംഗമടക്കം ബഹിഷ്‌കരിക്കാന്‍ പ്രതിപക്ഷം തീരുമാനിച്ചിട്ടുണ്ട്.

രണ്ടുമാസത്തിലധികം നീണ്ടു നില്‍ക്കുന്ന ബജറ്റ് സമ്മേളനത്തിന് ആണ് ഫലത്തില്‍ ഇന്ന് തുടക്കം കുറിക്കുക. രാഷ്ട്രപതിയുടെ നയപ്രഖ്യാപന പ്രസംഗം കര്‍ഷക സമരം തുടരുന്നത് മുന്‍നിര്‍ത്തി 16 പ്രതിപക്ഷ പാര്‍ട്ടികള്‍ ബഹിഷ്‌ക്കരിക്കും. ഇത് കൂടാതെ ആഭ്യന്തരമന്ത്രി അമിത് ഷായുടെ രാജിയും പാര്‍ലമെന്റില്‍ ആവശ്യപ്പെട്ട് പ്രതിഷേധം ഉയര്‍ത്താനാണ് പ്രതിപക്ഷ തിരുമാനം. സഭാ നടപടികള്‍ തടസപ്പെടുത്തുന്ന രീതിയിലുള്ള പ്രതിഷേധം ആകും ഇതിനായി തുടര്‍ന്നുള്ള ദിവസങ്ങളിലും പ്രതിപക്ഷം ഉയര്‍ത്തുക. പ്രധാനമന്ത്രി നരേന്ദ്രമോദി നാളെ വിളിച്ചിട്ടുള്ള സര്‍വകക്ഷിയോഗത്തിലും ഇക്കാര്യം പ്രതിപക്ഷം ആവശ്യപ്പെടും.

ഫെബ്രുവരി ഒന്നിനാണ് 2021 വര്‍ഷത്തെ ബജറ്റ് കേന്ദ്രധനമന്ത്രി നിര്‍മലാ സീതാരാമന്‍ അവതരിപ്പിക്കുക. കൊവിഡ് പശ്ചാത്തലത്തില്‍ രാജ്യസഭ രാവിലെ ഒന്‍പത് മുതല്‍ രണ്ടു വരെയും ലോകസഭ വൈകിട്ട് നാല് മുതല്‍ രാത്രി ഒന്‍പതു വരെയും ആകും സമ്മേളിക്കുന്നത്. രാഷ്ട്രപതിയുടെ പ്രസംഗത്തിനുള്ള നന്ദിപ്രമേയ ചര്‍ച്ചയ്‌ക്കൊടുവില്‍ നിയമങ്ങളെക്കുറിച്ചുള്ള സര്‍ക്കാര്‍ നിലപാട് പ്രധാനമന്ത്രി വ്യക്തമാക്കും. ചെങ്കോട്ടയിലെ അക്രമം സഭ അപലപിക്കണമെന്ന് ആവശ്യപ്പെട്ടുള്ള പ്രമേയം ബിജെപി സഭയില്‍ അവതരിപ്പിക്കും എന്നാണ് വിവരം.

Story Highlights – Parliamentary budget session begins today

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here