ഡല്‍ഹിയില്‍ ഒന്‍പത്, പ്ലസ് വണ്‍ ക്ലാസുകളിലെ കുട്ടികള്‍ക്കും സ്‌കൂള്‍ തുറക്കുന്നു

schools delhi reopening

ഡല്‍ഹിയില്‍ ഒന്‍പത്, പ്ലസ് വണ്‍ ക്ലാസുകളിലെ കുട്ടികളും സ്‌കൂളുകളിലേക്ക്. വെള്ളിയാഴ്ച മുതലാണ് കുട്ടികള്‍ക്ക് ക്ലാസുകള്‍ ആരംഭിക്കുക. കൊവിഡ് മാര്‍ഗ നിര്‍ദേശം അനുസരിച്ചായിരിക്കും പ്രവര്‍ത്തനം.

വിദ്യാഭ്യാസ മന്ത്രി മനീഷ് സിസോദിയയാണ് ഇക്കാര്യം അറിയിച്ചത്. കോളജ്, ഡ്രിഗ്രി- ഡിപ്ലോമ ഇന്‍സ്റ്റിറ്റ്യൂട്ട് തുടങ്ങിയവയും തുറന്ന് പ്രവര്‍ത്തിപ്പിക്കാം.

രക്ഷിതാക്കളുടെ സമ്മത പത്രവും വിദ്യാര്‍ത്ഥികള്‍ സ്‌കൂളിലേക്ക് കൊണ്ടുവരേണ്ടതായുണ്ട്. പരീക്ഷ നടത്തിപ്പില്‍ സര്‍ക്കാര്‍ പുതിയ പദ്ധതി തയാറാക്കിക്കൊണ്ടിരിക്കുകയാണെന്നും വിദ്യാഭ്യാസ മന്ത്രി വ്യക്തമാക്കി.

ഈ മാസം 18ന് ഡല്‍ഹിയില്‍ 10, 12 ക്ലാസുകളിലുള്ള കുട്ടികള്‍ക്ക് അധ്യയനം ആരംഭിച്ചിരുന്നു. കൊവിഡും ലോക്ക് ഡൗണും കാരണം കഴിഞ്ഞ വര്‍ഷം മാര്‍ച്ചിലാണ് സ്‌കൂളുകള്‍ അടച്ചത്.

Story Highlights – delhi, school, covid

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top