മുന്നണി മാറ്റം ചര്‍ച്ച ചെയ്യാന്‍ ശരദ് പവാര്‍ യോഗം വിളിച്ചിട്ടില്ല: എ.കെ. ശശീന്ദ്രന്

മുന്നണി മാറ്റം ചര്‍ച്ച ചെയ്യാന്‍ എന്‍സിപി അധ്യക്ഷന്‍ ശരദ് പവാര്‍ യോഗം വിളിച്ചിട്ടില്ലെന്നു വ്യക്തമാക്കി മന്ത്രി എ.കെ. ശശീന്ദ്രന്. യോഗം വിളിച്ചു എന്നത് പ്രചാരണം മാത്രമാണ് എന്ന് എ.കെ. ശശീന്ദ്രന് ട്വന്റിഫോറിനോട് പറഞ്ഞു. ഇടതു മുന്നണി വിടേണ്ട ഒരു സാഹചര്യവും ഇല്ലെന്നും അദ്ദേഹം പറഞ്ഞു.
മാണി സി. കാപ്പന് മുബൈയില്‍ ശരദ് പവാറിനെ കണ്ടശേഷം ഫെബ്രുവരി ഒന്നാം തിയതി മുന്നണി മാറ്റം ചര്‍ച്ച ചെയ്യാന്‍ ഡല്‍ഹിയില്‍ യോഗം വിളിച്ചതായി പറഞ്ഞിരുന്നു. എന്നാല്‍ ഇക്കാര്യം തള്ളിക്കളഞ്ഞിരിക്കുകയാണ് മന്ത്രി എ.കെ. ശശീന്ദ്രന്.
ശരദ് പവാര്‍ യോഗം വിളിച്ചുവെന്നത് വെറും പ്രചാരണം മാത്രമാണ്. അത്തരത്തിലൊരു യോഗം ആരും വിളിച്ചിട്ടില്ല. എല്‍ഡിഎഫ് വിട്ടുപോകുന്ന കാര്യം ചര്‍ച്ച ചെയ്തിട്ടില്ലെന്ന് സംസ്ഥാന പ്രസിഡന്റ് വ്യക്തമാക്കിയതാണ്. പാര്‍ട്ടി ഇക്കാര്യം ചര്‍ച്ച ചെയ്തിട്ടില്ല. രാഷ്ട്രീയ പ്രതിസന്ധി നിലവിലില്ലെന്നും അദ്ദേഹം പറഞ്ഞു.
Story Highlights – Sharad Pawar has not called a meetingt: AK Shashindran
🔥 സമൂഹ മാധ്യമങ്ങളിൽ തരംഗം സൃഷ്ടിച്ച വൈറൽ വ്ലോഗർമാരെ തേടി ട്വന്റിഫോറിന്റെ സോഷ്യൽ മീഡിയ അവാർഡ്. ഇഷ്ട വ്ലോഗർമാരെ പ്രേക്ഷകർക്ക് തെരഞ്ഞെടുക്കാം.
വോട്ട് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക.