രാഷ്ട്രപതിയുടെ നയപ്രഖ്യാപന പ്രസംഗം ബഹിഷ്‌കരിച്ച് ഇരുപത് പ്രതിപക്ഷ പാര്‍ട്ടികള്‍

കാര്‍ഷിക നിയമങ്ങള്‍ക്ക് എതിരായ പ്രതിപക്ഷ പ്രതിഷേധത്തോടെ പാര്‍ലമെന്റിന്റെ ബജറ്റ് സമ്മേളനം ആരംഭിച്ചു. ഇരുപത് പാര്‍ട്ടികള്‍ രാഷ്ട്രപതിയുടെ നയപ്രഖ്യാപനം ബഹിഷ്‌ക്കരിച്ച് കര്‍ഷകസമരത്തോടുള്ള സര്‍ക്കാരിന്റെ സമീപനത്തിലെ അതൃപ്തി വ്യക്തമാക്കി.

ആദ്യ സമ്മേളന ദിനം തന്നെ പ്രതിഷേധത്തിന് സാക്ഷ്യം വഹിച്ചാണ് സഭ ചേര്‍ന്നത്. കോണ്‍ഗ്രസും സിപിഐഎമ്മും ഉള്‍പ്പെടെ ഇരുപത് പര്‍ട്ടികള്‍ നയപ്രഖ്യാപനം ബഹിഷ്‌ക്കരിച്ചു. കാര്‍ഷിക നിയമങ്ങള്‍ പിന്‍ വലിക്കാത്തതിലെ പ്രതിഷേധം ആണ് ഈ പാര്‍ട്ടികള്‍ രേഖപ്പെടുത്തിയത്. പാര്‍ലമെന്റ് സമ്മേളനത്തിന് മുന്‍പ് മാധ്യമങ്ങളെ കണ്ട പ്രധാനമന്ത്രി പ്രതിപക്ഷ തീരുമാനത്തെ പരോക്ഷമായി വിമര്‍ശിച്ചു. പര്‍ലമെന്റില്‍ എത് വിഷയവും ചര്‍ച്ച ചെയ്യാന്‍ അംഗങ്ങള്‍ ശ്രമിക്കുകയാണ് വേണ്ടത്. ഇക്കാര്യത്തില്‍ തുറന്ന് മനസോടെ ആയിരിക്കും സര്‍ക്കാരിന്റെ സമീപനമെന്നും പ്രധാനമന്ത്രി പറഞ്ഞു.

പര്‍ലമെന്റ് സമ്മേളനത്തിന് മുന്നോടിയായി വകുപ്പ് മന്ത്രി പ്രഹളാദ് ജോഷി നയപ്രഖ്യാപനം ബഹിഷ്‌കരിക്കരുതെന്ന് നടത്തിയ അഭ്യര്‍ത്ഥന പ്രതിപക്ഷം തള്ളി. ആദ്യ ദിവസം സഭ ബഹിഷ്‌ക്കരിച്ച പ്രതിപക്ഷം നാളെ പ്രധാനമന്ത്രി വിളിച്ച സര്‍വകക്ഷിയോഗത്തില്‍ പങ്കെടുക്കും എന്ന് അറിയിച്ചു.

Story Highlights – Twenty opposition parties boycott President’s policy address

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top