Advertisement

‘പ്രതിപക്ഷ പാർട്ടികൾ ഭരിക്കുന്ന സംസ്ഥാനങ്ങളെ അടിച്ചമർത്താൻ കേന്ദ്രം ശ്രമിക്കുന്നു’; ജോൺ ബ്രിട്ടാസ്

March 21, 2025
Google News 2 minutes Read

പ്രതിപക്ഷ പാർട്ടികൾ ഭരിക്കുന്ന സംസ്ഥാനങ്ങളെ അടിച്ചമർത്താൻ കേന്ദ്രസർക്കാർ ശ്രമിക്കുന്നെന്ന് ജോൺ ബ്രിട്ടാസ് എംപി. സംസ്ഥാനങ്ങളുടെ അധികാരങ്ങള്‍ കവര്‍ന്നെടുക്കുന്നു. സംസ്ഥാനങ്ങളെ അസ്ഥിരപ്പെടുത്താന്‍ ഗവര്‍ണര്‍മാരെ ഉപയോഗിക്കുകയാണ്. കേരളത്തിൽ 12 മാസത്തിലേറെയായി ഗവര്‍ണറുടെ അംഗീകാരത്തിനായി നിരവധി ബില്ലുകള്‍ കാത്തുകിടക്കുകയാണെന്നും ജോൺ ബ്രിട്ടാസ് എംപി രാജ്യസഭയിൽ പറഞ്ഞു.

തമിഴ്‌നാട് സംസ്ഥാനത്തെ 12 ബില്ലുകളും ഗവര്‍ണറുടെ അംഗീകാരത്തിനായി കെട്ടിക്കിടക്കുകയാണ്. മണ്ഡല പുനര്‍ നിര്‍ണയവുമായി ബന്ധപ്പെട്ട്
കേന്ദ്ര ആഭ്യന്തരമമന്ത്രി പറഞ്ഞത് ലോക്‌സഭാ മണ്ഡലങ്ങളുടെ എണ്ണം കുറയില്ല എന്നാണ്. എന്നാല്‍ ഇക്കാര്യത്തില്‍ വലിയ ആശങ്ക
കേരളം ഉള്‍പ്പെടെ ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങള്‍ക്കുണ്ട് എന്നും എം പി രാജ്യസഭയിൽ പറഞ്ഞു. ലോക്‌സഭാ സീറ്റുകളില്‍ 24 ശതമാനം പങ്കാളിത്തം ദക്ഷിണേന്ത്യയില്‍ നിന്നാണ്. മണ്ഡല പുനര്‍ നിര്‍ണയത്തിന് ശേഷവും ഇത് നിലനിര്‍ത്തുമോയെന്ന് വ്യക്തമാക്കണം എന്നും ആദ്ദേഹം ആവശ്യപ്പെട്ടു.

ഔറംഗസേബ് വിഷയവുമായി ബന്ധപ്പെട്ട സംഘര്‍ഷവും രാജ്യസഭയില്‍ ജോണ്‍ ബ്രിട്ടാസ് എംപി ഉന്നയിച്ചു. മുഗള്‍ ഭരണകാലത്ത് ഇന്ത്യ ലോക ജിഡിപിയുടെ 24% ത്തിലധികം സംഭാവന ചെയ്തിരുന്നുവെന്ന് അദ്ദേഹം രാജ്യസഭയിൽ പറഞ്ഞു. യഥാര്‍ത്ഥ കൊളള നടന്നത് ബ്രിട്ടീഷ് കൊളോണിയല്‍ കാലത്താണ്. നമ്മുടെ ജിഡിപി ലോകത്തിന്റെ വെറും 2% ആയി കുറഞ്ഞത് ബ്രിട്ടീഷ് ഭരണകാലത്താണ് എന്നും അദ്ദേഹം പറഞ്ഞു. എന്നിട്ടും മോദി സര്‍ക്കാര്‍ പാശ്ചാത്യ രാഷ്ട്രീയക്കാരെ കെട്ടിപ്പിടിക്കുന്നു എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Story Highlights : Centre trying to suppress states ruled by opposition parties, John Brittas

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here