സിപിഐഎം കേന്ദ്രകമ്മിറ്റി യോഗം ഇന്ന്

സിപിഐഎം കേന്ദ്രകമ്മിറ്റി യോഗം ഇന്ന് ചേരും. കര്‍ഷക സമരം, അഞ്ച് സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പ് തുടങ്ങിയ വിഷയങ്ങളാണ് പ്രധാന അജണ്ട. പാര്‍ട്ടി കോണ്‍ഗ്രസ് സംഘടിപ്പിക്കുന്നത് സംബന്ധിച്ച വിഷയവും യോഗത്തില്‍ ചര്‍ച്ച ചെയ്യും. പാര്‍ട്ടി കോണ്‍ഗ്രസിന് മുന്‍പായി നടക്കേണ്ട പാര്‍ട്ടി സമ്മേളനങ്ങള്‍ മെയ് മുതല്‍ തുടങ്ങാനാണ് ഇപ്പോഴുള്ള തീരുമാനം. കര്‍ഷക സമരത്തെ പിന്തുണച്ച് കേരളം, ബംഗാള്‍, ത്രിപുര പോലുള്ള സംസ്ഥാനങ്ങളില്‍ കൂടുതല്‍ രാഷ്ട്രീയ പ്രചാരണം നടത്തുന്നതിനുള്ള തീരുമാനവും യോഗം കൈക്കൊണ്ടേക്കും.

Story Highlights – CPIM Central Committee meeting today

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top