ശശി തരൂർ, രജ്ദീപ് സർദേശായി, മൃണാൾ പാണ്ഡെ എന്നിവർക്കെതിരെ ഹരിയാനയിലും രാജ്യദ്രോഹക്കേസ്

റിപ്പബ്ലിക് ദിനത്തിലെ സംഘർഷങ്ങളുമായി ബന്ധപ്പെട്ട് ശശി തരൂർ എം.പിക്കും മാധ്യമപ്രവർത്തകരായ രജ്ദീപ് സർദേശായി, മൃണാൾ പാണ്ഡെ എന്നിവർക്കെതിരെയും വീണ്ടും രാജ്യദ്രോഹക്കേസ്. ഹരിയാന പൊലീസാണ് കേസ് രജിസ്റ്റർ ചെയ്തത്.

റിപ്പബ്ലിക് ദിനത്തിലെ ട്രാക്ടർ റാലിക്കിടെ കർഷകൻ മരണപ്പെട്ടതുമായി ബന്ധപ്പെട്ട് സോഷ്യൽ മീഡിയയയിൽ തെറ്റിദ്ധാരണ പരത്തുന്ന വിധത്തിൽ സന്ദേശങ്ങൾ പ്രചരിപ്പിച്ചുവെന്ന് ചൂണ്ടിക്കാട്ടിയാണ് കേസെടുത്തത്. നേരത്തേ ഇതേ സംഭവത്തിൽ ഉത്തർപ്രദേശ്, മധ്യപ്രദേശ് പൊലീസ് ശശി തരൂരിനും ആറോളം വരുന്ന മാധ്യമപ്രവർത്തകർക്കെതിരെയും രാജ്യദ്രോഹക്കുറ്റം ചുമത്തി കേസെടുത്തിരുന്നു. ഇത് വലിയ വിമർശനങ്ങൾക്ക് ഇടയാക്കിയിരുന്നു.

Story Highlights – Shashi tharoor, rajdeep sardesai, mrinal pande

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top