കൊവിഡ് രോഗികളുടെ എണ്ണത്തില്‍ വര്‍ധന; എറണാകുളത്ത് കര്‍ശന നിയന്ത്രണം

കൊവിഡ് രോഗികളുടെ എണ്ണം അനിയന്ത്രിതമായി വര്‍ധിച്ചതോടെ എറണാകുളം ജില്ലയില്‍ നിയന്ത്രണം കര്‍ശനമാക്കി. കൊച്ചി സിറ്റി പൊലീസ് കമ്മീഷണര്‍ നാഗരാജുവിന്റെ നേതൃത്വത്തിലുള്ള സംഘം മാര്‍ക്കറ്റില്‍ അടക്കം പരിശോധന നടത്തി. കൊവിഡ് മാനദണ്ഡങ്ങള്‍ ലംഘിക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്ന് കൊച്ചി സിറ്റി പൊലീസ് അറിയിച്ചു.
Read Also : ജോൺസൺ ആന്റ് ജോൺസന്റെ കൊവിഡ് വാക്സിൻ 66% ഫലപ്രദം
ജില്ലയില്‍ ഈ മാസം മാത്രം 23240 പേരാണ് കൊവിഡ് രോഗികള്‍ ആയത്. നിലവില്‍ 11027 പേരാണ് ജില്ലയില്‍ രോഗം പിടിപെട്ട് ചികിത്സയിലുള്ളത്. രോഗികളുടെ എണ്ണം ക്രമാതീതമായി വര്‍ധിക്കുന്ന സാഹചര്യത്തില്‍ പൊലീസ് നിയന്ത്രണങ്ങള്‍ കര്‍ശനമാക്കുകയാണ്. കൊവിഡ് മാനദണ്ഡങ്ങള്‍ ലംഘിക്കുന്നവരെ പിടികൂടാന്‍ സിറ്റി പോലീസ് കമ്മീഷണര്‍ നേതൃത്വത്തില്‍ പരിശോധനകള്‍ നടന്നു.
കഴിഞ്ഞ ദിവസം സംസ്ഥാനത്ത് 6268 പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. അതിലും എറണാകുളം ജില്ലയായിരുന്നു മുന്നില്‍. എറണാകുളം 865, കോഴിക്കോട് 710, കൊല്ലം 674, കോട്ടയം 623, തൃശൂര്‍ 497, പത്തനംതിട്ട 447, ആലപ്പുഴ 421, മലപ്പുറം 414, തിരുവനന്തപുരം 414, കണ്ണൂര്‍ 349, ഇടുക്കി 302, പാലക്കാട് 259, വയനാട് 173, കാസര്‍ഗോഡ് 120 എന്നിങ്ങനെയാണ് ജില്ലകളില്‍ രോഗ ബാധ സ്ഥിരീകരിച്ചത്.
Story Highlights – covid 19, coronavirus
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here