ബിജെപിയെ പിന്തുണച്ച ദേവഗൗഡയുടെ നടപടിയില്‍ അമ്പരന്ന് ജെഡിഎസ് കേരള ഘടകം

കര്‍ണാടകയില്‍ നിയമസഭാ കൗണ്‍സില്‍ അധ്യക്ഷ സ്ഥാനത്തേക്ക് ബിജെപിയെ പിന്തുണച്ച ദേവഗൗഡയുടെ നടപടിയില്‍ അമ്പരന്ന് ജെഡിഎസ് കേരള ഘടകം. കേരളത്തില്‍ നിയമസഭാ തെരഞ്ഞെടുപ്പ് അടുത്തു വരുന്ന സാഹചര്യത്തില്‍ ഗൗഡയെ തള്ളാനോ കൊള്ളാനോ കഴിയാത്ത സ്ഥിതിയിലാണ് ജെഡിഎസിന്റെ കേരള നേതാക്കള്‍.
കര്‍ണാടക ഉപരിസഭയായ ലെജിസ്ലേറ്റീവ് കൗണ്‍സില്‍ അധ്യക്ഷ സ്ഥാനത്തേക്ക് ദേവഗൗഡ പിന്തുണച്ചത് ബിജെപിയെയാണ്. പകരം ഡെപ്യൂട്ടി ചെയര്‍മാന്‍ സ്ഥാനത്തേക്ക് ജെഡിഎസിനെ ബിജെപിയും പിന്തുണച്ചു. ഡല്‍ഹിയില്‍ രാഷ്ട്രപതിയുടെ നയപ്രഖ്യാപന പ്രസംഗം ബഹിഷ്‌ക്കരിച്ച് ദേവഗൗഡ പ്രതിപക്ഷ നേതാക്കള്‍ക്കൊപ്പം ഇറങ്ങിപ്പോരുമ്പോള്‍ കര്‍ണാടകയില്‍ ബിജെപി -ജെഡിഎസ് പരസ്പര പിന്തുണയോടെ അധ്യക്ഷ – ഉപാധ്യക്ഷ പദവികള്‍ കയ്യടക്കിയ വാര്‍ത്തയും വന്നു. ഗോവധ നിരോധന നിയമം ലജിസ്ലേറ്റീവ് കൗണ്‍സില്‍ അംഗീകരിക്കേണ്ടതുണ്ട്. നിയമം കര്‍ഷക താത്പര്യത്തിനു വിരുദ്ധമെന്ന നിലപാടായിരുന്നു ഇതുവരെ ദേവഗൗഡയുടേത്. എന്നാല്‍ നിയമത്തെ പിന്തുണക്കുമെന്നാണ് ഇപ്പോള്‍ കര്‍ണാടക ജെഡിഎസ് നേതാക്കളുടെ അവകാശ വാദം. ഇതോടെ പ്രതിസന്ധിയിലായത് കേരളത്തിലെ ജെഡിഎസ് നേതാക്കളാണ്. അയല്‍ സംസ്ഥാനത്ത് ബിജെപിക്കൊപ്പവും കേരളത്തില്‍ വിരുദ്ധ പക്ഷത്തും എന്ന നിലപാട് എല്‍ഡിഎഫ് അംഗീകരിക്കാനിടയില്ല.
2006 ല്‍ കുമാരസ്വാമി ബിജെപി പിന്തുണയോടെ ഭരിക്കാനുറച്ചപ്പോള്‍ ജെഡിഎസ് കേരള ഘടകം ഗൗഡയോട് വിട പറഞ്ഞ ചരിത്രമുണ്ട്. കര്‍ണാടകയിലെ പുതിയ സാഹചര്യത്തെ ക്കുറിച്ച് മന്ത്രി കെ. കൃഷ്ണന്‍ കുട്ടിയോടും മാത്യു ടി. തോമസിനോടും ട്വന്റിഫോര്‍ പ്രതികരണമാരാഞ്ഞെങ്കിലും ലജിസ്ലേറ്റീവ് കൗണ്‍സില്‍ വിഷയത്തില്‍ കാര്യമില്ലെന്നും ഗൗഡ ബിജെപി വിരുദ്ധ പക്ഷത്ത് തന്നെയെന്നുമായിരുന്നു മറുപടി.
Story Highlights – JDS Kerala unit was shocked by the action of Deve Gowda who supported the BJP
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here