ശശി തരൂർ എം.പിക്കെതിരെ കർണാടകയിലും കേസ്

ശശി തരൂർ എം.പിക്കെതിരെ കർണാടകയിലും കേസ്. റിപ്പബ്ലിക് ദിനത്തിലെ കർഷക പരേഡുമായി ബന്ധപ്പെട്ട് രാജ്യദ്രോഹത്തിനാണ് കർണാടക പൊലീസ് തരൂരിനെതിരെ കേസെടുത്തിരിക്കുന്നത്. ട്രാക്ടർ റാലിക്കിടെ കർഷകൻ മരണപ്പെട്ട സംഭവത്തിൽ സോഷ്യൽ മീഡിയയയിൽ തെറ്റിദ്ധാരണ പരത്തുന്ന വിധത്തിൽ സന്ദേശങ്ങൾ പ്രചരിപ്പിച്ചുവെന്നാണ് തരൂരിനെതിരായ ആരോപണം.
നേരത്തെ മധ്യപ്രദേശ്, ഉത്തർപ്രദേശ്, ഹരിയാന സംസ്ഥാനങ്ങളിലും സമാന സംഭവത്തിൽ തരൂരിനും മറ്റുള്ളവർക്കുമെതിരെ കേസെടുത്തിരുന്നു.
തരൂരിനൊപ്പം ഇന്ത്യ ടുഡേയിലെ മാധ്യമപ്രവർത്തകൻ രജ്ദീപ് സർദേശായി, നാഷണൽ ഹെറാൾഡിലെ മൃണാൾ പാണ്ഡെ, ഖ്വാമി ആവാസ് എഡിറ്റർ സഫർ അഗ, കാരവാൻ മാസിക സ്ഥാപക എഡിറ്റർ പരേഷ് നാഥ്, എഡിറ്റർ അനന്ത് നാഗ്, എക്‌സിക്യൂട്ടീവ് എഡിറ്റർ വിനോദ് കെ. ജോസ് എന്നിവരാണ് എഫ്.ഐ.ആറിൽ ഉൾപ്പെട്ട മാധ്യമപ്രവർത്തകർ. ഇവർക്കുപുറമേ തിരിച്ചറിയാത്ത ഒരാളുടെ പേരും എഫ്.ഐ.ആറിലുണ്ട്. ഇത് വലിയ വിവാദങ്ങൾക്ക് ഇടയാക്കിയിരുന്നു.
ഇതിന് പിന്നാലെയാണ് പരപ്പന അഗ്രഹാര പൊലീസും കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. ഒരു പ്രൈവറ്റ് സ്ഥാപനത്തിൽ ജോലി ചെയ്യുന്ന വ്യക്തിയാണ് തരൂർ അടക്കമുള്ളവരുടെ ട്വീറ്റിനെതിരെ പരാതി നൽകിയത്.
Story Highlights – Shashi tharoor, Tractor rally
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here