നേമം വെല്ലുവിളി ഏറ്റെടുക്കാന്‍ ഉമ്മന്‍ ചാണ്ടി പ്രാപ്തന്‍: മുല്ലപ്പള്ളി

മുന്‍ മുഖ്യമന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ ഉമ്മന്‍ ചാണ്ടിയുടെ സ്ഥാനാര്‍ത്ഥിത്വ വിവാദത്തില്‍ പ്രതികരിച്ച് കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍. നേമം വെല്ലുവിളി ഏറ്റെടുക്കാന്‍ ഉമ്മന്‍ ചാണ്ടി പ്രാപ്തനാണെന്ന് മുല്ലപ്പള്ളി പറഞ്ഞു.
നേമത്തെ വെല്ലുവിളി ഏറ്റെടുക്കണമെന്ന് നേരത്തെ ചര്‍ച്ച ഉണ്ടായിരുന്നു. പാര്‍ട്ടിക്ക് പുറത്തായിരുന്നു അത്തരം ചര്‍ച്ചകള്‍ നടന്നതെന്ന് മുല്ലപ്പള്ളി രാമചന്ദ്രന്‍. ഉമ്മന്‍ ചാണ്ടി മത്സരിക്കുക പുതുപ്പള്ളിയില്‍ തന്നെയെന്നും കെപിസിസി പ്രസിഡന്റ് പറഞ്ഞു.
അതേസമയം തിരുവനന്തപുരത്തെ സ്ഥാനാര്‍ത്ഥിത്വം സംബന്ധിച്ച വാര്‍ത്തകള്‍ ഉമ്മന്‍ ചാണ്ടി തള്ളി. തന്റെ ജീവിതം പുതുപ്പള്ളിയുമായി അലിഞ്ഞുകിടക്കുന്നുവെന്നും ആജീവനാന്തം അതില്‍ മാറ്റമുണ്ടാകില്ലെന്നും അദ്ദേഹം പറഞ്ഞു.
പാര്‍ട്ടിയില്‍ സ്ഥാനാര്‍ത്ഥി നിര്‍ണയം തുടങ്ങിയില്ലെന്നും ഉമ്മന്‍ ചാണ്ടി. കോണ്‍ഗ്രസ് ഹൈക്കമാന്‍ഡും കെപിസിസി നേതൃത്വവുമാണ് സ്ഥാനാര്‍ത്ഥികളെ നിശ്ചയിക്കുന്നതെന്നും ഉമ്മന്‍ ചാണ്ടി വ്യക്തമാക്കി.
ഉമ്മന്‍ ചാണ്ടി നേമത്ത് മത്സരിക്കണമെന്ന ആവശ്യവുമായി കോണ്‍ഗ്രസ് നേതാക്കള്‍ രംഗത്തെത്തിയിരുന്നു. ബിജെപിയോട് നേരിട്ട് ഏറ്റുമുട്ടണമെന്ന് ഒരു വിഭാഗത്തിന്റെ ആവശ്യം. നേമം, വട്ടിയൂര്‍ക്കാവ്, തിരുവനന്തപുരം മണ്ഡലങ്ങളാണ് പരിഗണനയിലുള്ളതെന്നും വിവരം.
Story Highlights – oommen chandy, mullappally ramachandran
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here